ഏകദിന പരമ്പര സ്വന്തമാക്കി പാക്കിസ്ഥാന്‍ വനിതകള്‍

ശ്രീലങ്കയ്ക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കി പാക്കിസ്ഥാന്‍ വനിതകള്‍. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സ് നേടിയപ്പോള്‍ ലങ്കയെ 156 റണ്‍സിനു ഓള്‍ഔട്ടാക്കി 94 റണ്‍സിന്റെ വിജയം പാക്കിസ്ഥാന്‍ നേടി. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച പാക്കിസ്ഥാന്‍ പരമ്പരയും സ്വന്തമാക്കി.

ബാറ്റിംഗില്‍ 89 റണ്‍സുമായി ബിസ്മ മഹറൂഫും മുനീബ അലി(31), നിദ ദാര്‍(38), സന മിര്‍(27*), നഹിദ ഖാന്‍(29) എന്നിവരാണ് പാക്കിസ്ഥാനായി തിളങ്ങിയത്. ശ്രീപാലി വീരകോടി(2), അമ കാഞ്ചന, ഇനോക രണവീര എന്നിവര്‍ ശ്രീലങ്കയ്ക്കായി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

സന മിര്‍ നാല് വിക്കറ്റുമായി പാക് ബൗളിംഗില്‍ തിളങ്ങിയപ്പോള്‍ ലങ്ക 37 ഓവറില്‍ 156 റണ്‍സിനു ഓള്‍ഔട്ട് ആയി. 29 റണ്‍സുമായി പുറത്താകാതെ നിന്ന ശ്രീപാലി വീരകോടിയാണ് ശ്രീലങ്കയുടെ ടോപ് സ്കോറര്‍. ചാമരി അട്ടപ്പട്ടു, ചാമരി പോള്‍ഗാംപോള എന്നിവര്‍ 24 റണ്‍സ് നേടിയപ്പോള്‍ അമ കാഞ്ചന 23 റണ്‍സ് നേടി. സന മിറിനു പുറമേ നിദ ദാര്‍ രണ്ടും ഓരോ വിക്കറ്റുമായി ഡയാന ബൈഗ്, നഷ്ര സന്ധു എന്നിവരും പാക് ബൗളര്‍മാരില്‍ തിളങ്ങി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലോക ഇലവനെ ഓയിന്‍ മോര്‍ഗന്‍ നയിക്കും
Next articleനാളെ ബ്രസീലിനെ അലിസ്സൺ നയിക്കും, ആദ്യ ഇലവൻ പ്രഖ്യാപിച്ചു