ശ്രീലങ്കയ്ക്കെതിരെയുള്ള മൂന്ന് ഏകദിനങ്ങള്‍ക്കായുള്ള പാക്കിസ്ഥാന്‍ വനിത ടീമിനെ പ്രഖ്യാപിച്ചു

- Advertisement -

ശ്രീലങ്കയില്‍ ഏകദിന പര്യടനം നടത്താന്‍ പോകുന്ന പാക്കിസ്ഥാന്‍ ടീമിനെ ബിസ്മ മാറൂഫ് നയിക്കും. മാര്‍ച്ച് 20, 22, 24 തീ്യ്യതികളിലാണ് പരമ്പര നടക്കുക. മത്സര ഫലങ്ങളെ അടിസ്ഥാനപ്പെടുത്തി ചാമ്പ്യന്‍ഷിപ്പ് പോയിന്റുകള്‍ ലഭിക്കും എന്നതിനാല്‍ പരമ്പര ഇരു ടീമുകള്‍ക്കും നിര്‍ണ്ണായകമാണ്.

ന്യൂസിലാണ്ടിനെതിരെ കഴിഞ്ഞ നവംബറില്‍ ഒരു ജയം സ്വന്തമാക്കിയ പാക്കിസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. എട്ട് ടീമുകള്‍ ഉള്ള പട്ടികയില്‍ പാക്കിസ്ഥാനു രണ്ട് പോയിന്റാണ്. അതേ സമയം വെസ്റ്റിന്‍ഡീസിനോട് -നു പരാജയമേറ്റു വാങ്ങിയ ശ്രീലങ്ക അവസാന സ്ഥാനത്താണ്.

പാക്കിസ്ഥാന്‍: ബിസ്മ മാറൂഫ്, നഹിദ ഖാന്‍, സിദ്ര അമീന്‍, ജവേരിയ ഖാന്‍, ഫരീഹ മഹ്മൂദ്, മൂനീബ അലി സിദ്ദിക്കി, സിദ്ര നവാസ്, സന മിര്‍, നിദ ദാര്‍, കൈനത് ഇംതിയാസ്, നതാലിയ പര്‍വൈസ്, നശ്ര സുന്ധു, ഗുലാം ഫാത്തിമ, ഡിയാന ബൈഗ്, ഐമാന്‍ അന്വര്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement