ശ്രീലങ്കയ്ക്കെതിരെ വിജയം എട്ടാം ഓവറിൽ, സൂപ്പര്‍ സിക്സിലെ ആദ്യ വിജയം സ്വന്തമാക്കി ഇന്ത്യ

ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ മത്സരത്തിലെ പരാജയത്തിന് ശേഷം രണ്ടാം മത്സരത്തിൽ വിജയ വഴിയിലേക്ക് തിരികെ എത്തി ഇന്ത്യ. ഇന്ന് അണ്ടര്‍ 19 വനിത ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെയാണ് സൂപ്പര്‍ സിക്സിൽ ഇന്ത്യ വിജയം സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 59/9 എന്ന സ്കോര്‍ മാത്രം 20 ഓവറിൽ നേടിയപ്പോള്‍ 3 വിക്കറ്റ് നഷ്ടത്തിൽ 7.2 ഓവറിലാണ് ഇന്ത്യയുടെ വിജയം.

ബൗളിംഗിൽ നാല് വിക്കറ്റുമായി പാര്‍ശവി ചോപ്രയാണ് ഇന്ത്യന്‍ നിരയിൽ തിളങ്ങിയത്. 15 പന്തിൽ പുറത്താകാതെ 28 റൺസ് നേടിയ സൗമ്യ തിവാരിയാണ് ഇന്ത്യയുടെ ബാറ്റിംഗിൽ തിളങ്ങിയത്.

ഗ്രൂപ്പ് ഘട്ടം അവസാനിക്കുമ്പോള്‍ ഇന്ത്യയുടെ ശ്വേത ഷെഹ്റാവാത് ടോപ് റൺ സ്കോറര്‍

ഐസിസി അണ്ടര്‍ 19 ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടം അവസാനിക്കുമ്പോള്‍ ശ്വേത ഷെറാവത്ത് ടോപ് സ്കോറര്‍. 197 റൺസ് നേടിയാണ് താരം റൺസ് പട്ടികയിൽ മുന്നിൽ. പാക്കിസ്ഥാന്റെ എയ്മന്‍ ഫാത്തിമയാണ് 132 റൺസുമായി രണ്ടാം സ്ഥാനത്ത്.

ഷഫാലി വര്‍മ്മ 124 റൺസ് നേടി മൂന്നാം സ്ഥാനത്തും ഇംഗ്ലണ്ടിന്റെ ഗ്രേസ് സ്ക്രിവെന്‍സ്(120) ,വെസ്റ്റിന്‍ഡീസിന്റെ സൈദ ജെയിംസും(112) പട്ടിക പൂര്‍ത്തിയാക്കുന്നു.

ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തിൽ വിജയം കുറിച്ച് ഇന്ത്യന്‍ വനിതകള്‍, ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത് 27 റൺസിന്

ഈസ്റ്റ് ലണ്ടണിലെ ബഫലോ പാര്‍ക്കിൽ നടക്കുന്ന ടി20 ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തിൽ വിജയം കുറിച്ച് ഇന്ത്യ. ആതിഥേയരായ ദക്ഷിണാഫ്രിക്കയെ 27 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 147/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് 120/9 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.

35 റൺസ് നേടി യാസ്തിക ഭാട്ടിയയും 33 റൺസ് നേടിയ ദീപ്തി ശര്‍മ്മയ്ക്കും പുറമെ 30 പന്തിൽ പുറത്താകാതെ 41 റൺസ് നേടിയ അമന്‍ജോത് കൗര്‍ ആണ് ഇന്ത്യയെ 147/6 എന്ന സ്കോറിലേക്ക് എത്തിച്ചത്.

ഇന്ത്യന്‍ ബൗളിംഗിൽ ദീപ്തി ശര്‍മ്മ 3 വിക്കറ്റ് നേടിയപ്പോള്‍ ദേവിക വൈദ്യ 2 വിക്കറ്റ് നേടി. 29 റൺസ് നേടിയ സൂനെ ലൂസ് ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ച്ലോ ട്രയൺ 26 റൺസും മരിസാന്നേ കാപ് 22 റൺസും നേടി.

പാക്കിസ്ഥാനെതിരെ 8 വിക്കറ്റ് വിജയവുമായി ഓസ്ട്രേലിയന്‍ വനിതകള്‍

പാക്കിസ്ഥാന്‍ വനിത ടീമിനെതിരെ എട്ട് വിക്കറ്റ് വിജയം നേടി ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 8 വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് നേടിയപ്പോള്‍ മത്സരത്തിൽ മഴ തടസ്സം സൃഷ്ടിക്കുകയായിരുന്നു. 10 ഓവര്‍ ബാക്കി നിൽക്കെ ഈ തടസ്സം കാരണം പിന്നെ മത്സരം 40 ഓവറാക്കി ചുരുക്കി.

ഓസ്ട്രേലിയയുടെ ലക്ഷ്യം 158 റൺസായി നിശ്ചയിച്ചപ്പോള്‍ ടീം 2 വിക്കറ്റ് നഷ്ടത്തിൽ 28.5 ഓവറിൽ വിജയം കുറിച്ചു. 78 റൺസുമായി ഫോബേ ലിച്ച്ഫീൽഡും 67 റൺസ് നേടി മെഗ് ലാന്നിംഗും ആണ് ഓസ്ട്രേലിയന്‍ വിജയം ഉറപ്പാക്കിയത്. ഫോബേ പുറത്താകാതെ നിന്നു.

നേരത്തെ പാക് ബാറ്റിംഗിൽ 59 റൺസ് നേടിയ നിദ ദാര്‍ ആണ് ടോപ് സ്കോറര്‍. മാറൂഫ് 28 റൺസ് നേടി. ഡാര്‍സി ബ്രൗണും ജെസ്സ് ജോന്നാന്‍സനും രണ്ട് വീതം വിക്കറ്റ് ഓസ്ട്രേലിയയ്ക്കായി നേടി.

മെഗ് ലാന്നിംഗ് തിരികെ എത്തുന്നു, പാക്കിസ്ഥാനെതിരെ ടീമിനെ നയിക്കും

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള തന്റെ ഇടവേള അവസാനിപ്പിച്ച് മെഗ് ലാന്നിംഗ് തിരികെ എത്തുന്നു. പാക്കിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയിൽ ഓസ്ട്രേലിയയെ നയിക്കുവാനായി താരം തിരികെ എത്തും. ജനുവരി 16ന് ആരംഭിയ്ക്കുന്ന പരമ്പരയ്ക്കുള്ള 13 അംഗ ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അലൈസ ഹീലി പരമ്പരയിൽ കളിക്കുന്നില്ല.

2022 കോമൺവെൽത്ത് ഗെയിംസ് സ്വര്‍ണ്ണം നേടിയ ശേഷം ആയിരുന്നു മെഗ് ലാന്നിംഗ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് താന്‍ നീണ്ട ഇടവേളയെടുക്കുവാന്‍ പോകുന്നുവെന്ന് അറിയിച്ചത്. ഇന്ത്യയ്ക്കെതിരെയുള്ള അഞ്ച് ടി20 മത്സരങ്ങളിൽ ഓസ്ട്രേലിയയെ അലൈസ ഹീലിയാണ് നയിച്ചത്. താരം പരിക്ക് കാരണം ആണ് പാക്കിസ്ഥാനെതിരെ കളിക്കാത്തത്.

ഇത് കൂടാതെ ഫിറ്റ്നെസ്സ് തെളിയിച്ചാൽ ജെസ്സ് ജോന്നാസനും ഏകദിന പരമ്പരയിൽ കളിക്കും. താരത്തെയും നിലവിൽ സ്ക്വാഡിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓസ്ട്രേലിയ: Meg Lanning (C), Tahlia McGrath (VC), Darcie Brown, Nicola Carey, Ashleigh Gardner, Kim Garth, Jess Jonassen, Alana King, Phoebe Litchfield, Beth Mooney, Ellyse Perry, Megan Schutt, Annabel Sutherland

43 റൺസിന് വെസ്റ്റിന്‍ഡീസിനെ എറിഞ്ഞിട്ട് ഇംഗ്ലണ്ട് വനിതകള്‍, പവര്‍പ്ലേയ്ക്കുള്ളിൽ വിജയം

ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും തമ്മിലുള്ള അഞ്ചാം ടി20യിലും ആധികാരിക വിജയവുമായി ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 16.2 ഓവറിൽ 43 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ഇംഗ്ലണ്ട് 2 വിക്കറ്റ് നഷ്ടത്തിൽ 5.3 ഓവറിൽ വിജയം കരസ്ഥമാക്കുകയായിരുന്നു.

ഫ്രേയ ഡേവിസ്, ഡേവിഡ്സൺ റിച്ചാര്‍ഡ്സ് എന്നിവര്‍ മൂന്നും ചാര്‍ലട്ട് ഡീന്‍ രണ്ടും വിക്കറ്റാണ് ഇംഗ്ലണ്ടിനായി നേടിയത്. 12 പന്തിൽ 20 റൺസുമായി പുറത്താകാതെ നിന്ന നത്താലി സ്കിവര്‍ ഇംഗ്ലണ്ടിന്റെ വിജയം എളുപ്പമാക്കി.

ഈ പര്യടനത്തിൽ നടന്ന മൂന്ന് ഏകദിനങ്ങളിലും അഞ്ച് ടി20 മത്സരങ്ങളിലും ഇംഗ്ലണ്ടിന് തന്നെയായിരുന്നു വിജയം.

അഞ്ചാം ടി20യിലും വിജയം കൊയ്ത് ഓസ്ട്രേലിയ, ഹീത്തര്‍ ഗ്രഹാമിന് ഹാട്രിക്, ഇന്ത്യന്‍ വനിതകള്‍ക്കെതിരെ 54 റൺസ് വിജയം

ടി20 പരമ്പരയിലെ അവസാനത്തെയും അഞ്ചാമത്തെയും മത്സരത്തിലും വിജയം ഓസ്ട്രേലിയയ്ക്കൊപ്പം. ഇതോടെ പരമ്പര 4-1ന് ഓസ്ട്രേലിയ സ്വന്തമാക്കി. അഞ്ചാം മത്സരത്തിൽ ആഷ്‍ലൈ ഗാര്‍ഡ്നര്‍(32 പന്തിൽ പുറത്താകാതെ 66 റൺസ്) ഗ്രേസ് ഹാരിസ്(35 പന്തിൽ പുറത്താകാതെ 64 റൺസ്) എന്നിവരുടെ ബാറ്റിംഗ് മികവിൽ ഓസ്ട്രേലിയ 196/4 എന്ന കൂറ്റന്‍ സ്കോറാണ് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 142 റൺസിന് ഓള്‍ഔട്ട് ആയി. 34 പന്തിൽ 54 റൺസ് നേടിയ ദീപ്തി ശര്‍മ്മ മാത്രമാണ് ഇന്ത്യന്‍ നിരയിൽ തിളങ്ങിയത്. ഓസ്ട്രേലിയയ്ക്കായി ഹീത്തര്‍ ഗ്രഹാം 4 വിക്കറ്റും ഗാര്‍ഡ്നര്‍ രണ്ട് വിക്കറ്റും നേടി. 54 റൺസിന്റെ കൂറ്റന്‍ ജയം ആണ് ഓസ്ട്രേലിയ നേടിയത്.

പെറിയുടെ വെടിക്കെട്ട് ഇന്നിംഗ്സ്, ഓസ്ട്രേലിയയ്ക്ക് മൂന്നാം ടി20യിൽ വിജയം

ഇന്ത്യന്‍ വനിതകള്‍ക്കെതിരെ 21 റൺസ് വിജയം നേടി ഓസ്ട്രേലിയ. ഇന്ന് നടന്ന മൂന്നാം ടി20 മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 172/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ഇന്ത്യന്‍ ഇന്നിംഗ്സ് 151 റൺസില്‍ അവസാനിച്ചു. 7 വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

52 റൺസ് നേടിയ ഷഫാലി വര്‍മ്മയും 37 റൺസ് നേടിയ ഹര്‍മ്മന്‍പ്രീത് കൗറും മാത്രമാണ് ഇന്ത്യന്‍ നിരയിൽ തിളങ്ങിയത്. ഓസ്ട്രേലിയയ്ക്കായി ഡാര്‍സി ബ്രൗണും ആഷ്‍ലി ഗാര്‍ഡ്നറും രണ്ട് വീതം വിക്കറ്റ് നേടി. ദീപ്തി ശര്‍മ്മ 17 പന്തിൽ 25 റൺസുമായി പുറത്താകാതെ നിന്നു.

47 പന്തിൽ 75 റൺസ് നേടിയ എൽസെ പെറിയും 18 പന്തിൽ 41 റൺസ് നേടിയ ഗ്രേസ് ഹാരിസും ആണ് ആതിഥേയര്‍ക്കായി റൺസ് കണ്ടെത്തിയത്. ഇന്ത്യയ്ക്കായി രേണുക സിംഗ്, അഞ്ജലി സര്‍വാനി, ദീപ്തി ശര്‍മ്മ, ദേവിക വൈദ്യ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

അടിയ്ക്ക് തിരിച്ചടി, നിഷ്പ്രയാസം ഓസ്ട്രേലിയ

ഇന്ത്യ ഉയര്‍ത്തിയ വെല്ലുവിളി നിഷ്പ്രയാസം മറികടന്ന് ഓസ്ട്രേലിയ. വെറും ഒരു വിക്കറ്റ് നഷ്ടത്തിൽ 18.1 ഓവറിൽ 173 റൺസ് നേടിയാണ് ഓസ്ട്രേലിയ 9 വിക്കറ്റ് വിജയം ആഘോഷിച്ചത്. 23 പന്തിൽ 37 റൺസ് നേടിയ അലൈസ ഹീലിയുടെ വിക്കറ്റ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായെങ്കിലും ബെത്ത് മൂണി പുറത്താകാതെ 57 പന്തിൽ 89 റംസും താഹ്‍ലിയ മഗ്രാത്ത് 29 പന്തിൽ 40 റൺസും നേടിയാണ് ഓസ്ട്രേലിയന്‍ വിജയം ഉറപ്പാക്കിയത്.

ഒന്നാം വിക്കറ്റിൽ മൂണി – ഹീലി കൂട്ടുകെട്ട് 73 റൺസ് നേടിയപ്പോള്‍ രണ്ടാം വിക്കറ്റിൽ നൂറ് റൺസാണ് മൂണിയും മഗ്രാത്തും ചേര്‍ന്ന് നേടിയത്.

റിച്ച ഘോഷിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്, അടിച്ച് തകര്‍ത്ത് ദീപ്തി ശര്‍മ്മയും, ഓസ്ട്രേലിയയ്ക്കെതിരെ 172 റൺസ് നേടി ഇന്ത്യ

ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ടി20 മത്സരത്തിൽ 172 റൺസ് നേടി ഇന്ത്യന്‍ വനിതകള്‍. ടോപ് ഓര്‍ഡറിൽ വെടിക്കെട്ട് തുടക്കം ഷഫാലി വര്‍മ്മ നൽകിയപ്പോള്‍ ഇന്നിംഗ്സിന്റെ അവസാനത്തോടെ റിച്ച ഘോഷ് ആണ് അടിച്ച് തകര്‍ത്തത്. അവസാന ഓവറുകളിൽ ദീപ്തി ശര്‍മ്മയുടെ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തപ്പോള്‍ ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങി.

ഷഫാലിയും സ്മൃതി മന്ഥാനയും ചേര്‍ന്ന് 3 ഓവറിനുള്ളിൽ 28 റൺസ് നേടിയപ്പോള്‍ ഇതിൽ ഷഫാലി 10 പന്തിൽ 21 റൺസാണ് നേടിയത്. താരത്തെയും ജെമൈമ റോഡിഗ്രസിനെയും എൽസെ പെറി പുറത്താക്കിയപ്പോള്‍ സ്മൃതി മന്ഥാനയും(28), ഹര്‍മ്മന്‍പ്രീത് കൗറും(21) ഇന്ത്യയെ മുന്നോട്ട് നയിച്ചു.

ഇരുവരും പുറത്തായ ശേഷം ക്രീസിലെത്തിയ റിച്ച ഘോഷ് അവസാന ഓവറുകളിൽ അടിച്ച് തകര്‍ക്കുകയായിരുന്നു. താരം 20 പന്തിൽ 36 റൺസ് നേടിയപ്പോള്‍ ദേവിക വൈദ്യ പുറത്താകാതെ 25 റൺസ് നേടി. ദീപ്തി ശര്‍മ്മ എട്ട് ബൗണ്ടറികളുടെ സഹായത്തോടെ 15 പന്തിൽ 36 റൺസ് നേടിയപ്പോള്‍ ഇന്നിംഗ്സ് ബ്രേക്കിലേക്ക് ഇന്ത്യയ്ക്ക് ആത്മവിശ്വാസത്തോടെ മടങ്ങാനായി.

വീണ്ടുമൊരു വലിയ വിജയവുമായി ന്യൂസിലാണ്ട് വനിതകള്‍, ടി20 പരമ്പര തൂത്തുവാരി

ന്യൂസിലാണ്ടിൽ ന്യൂസിലാണ്ടിനെതിരെയുള്ള ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങി ബംഗ്ലാദേശ് വനിതകള്‍. ഇന്ന് മൂന്നാം മത്സരത്തിൽ ടീം 63 റൺസ് പരാജയം ആണ് ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 152/7 എന്ന സ്കോര്‍ നേടിയപ്പോള്‍ ബംഗ്ലാദേശിന് 89/7 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.

ആദ്യ മത്സരത്തിൽ 132 റൺസിനും രണ്ടാം മത്സരത്തിൽ 37 റൺസിനും ആണ് ന്യൂസിലാണ്ട് വിജയിച്ചത്.

ഹൃഷികേഷ് കനിത്കര്‍ ഇന്ത്യന്‍ വനിത ടീമിന്റെ ബാറ്റിംഗ് കോച്ചായി നിയമിച്ചു

ഹൃഷികേഷ് കനിത്കറിനെ ഇന്ത്യന്‍ വനിത ടീമിന്റെ കോച്ചായി നിയമിച്ചു. ഡിസംബര്‍ 9ന് ഇന്ത്യയുടെ ഓസ്ട്രേലിയയ്ക്കെതിരെ ഹോം സീരീസിൽ ആണ് കനിത്കര്‍ ചുമതലയേൽക്കുക. ഇന്ത്യയ്ക്കായി 1997 മുതൽ 2000 വരെ കളിച്ച കനിത്കര്‍ 2 ടെസ്റ്റുകളും 34 ഏകദിനങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

രഞ്ജി ട്രോഫിയിൽ ഗോവയെയും തമിഴ്നാടിനെയും പരിശീലിപ്പിച്ചിട്ടുള്ള താരം ഇന്ത്യയുടെ 2022 അണ്ടര്‍ 19 ലോകകപ്പ് വിജയിച്ച ടീമിന്റെയും കോച്ചിംഗ് സംഘത്തിൽ അംഗമായിരുന്നു. അടുത്തിടെ ന്യൂസിലാണ്ടിലേക്ക് പര്യടനം നടത്തിയ ഇന്ത്യന്‍ ടീമിൽ വിവിഎസ് ലക്ഷ്മണിന്റെ കോച്ചിംഗ് സംഘത്തിലും താരം ഭാഗമായിരുന്നു.

Exit mobile version