ഇന്ത്യന്‍ വനിത ടീമിനു ബിസിസിഐ പുതിയ കോച്ചിനെ തേടുന്നു

ലോക ടി20 സെമിയിലെ തോല്‍വിയ്ക്ക് ശേഷം ടീമിലെ അസ്വാരസ്യം പുറത്ത് പ്രകടിപ്പിച്ച് മിത്താലി രാജും രോമേഷ് പവാറും രംഗത്തെത്തിയ ശേഷം പുതിയ കോച്ചിനെ തേടുവാന്‍ തീരുമാനിച്ച് ബിസിസിഐ. നേരത്തെയുണ്ടായിരുന്നു വനിത കോച്ച് തുഷാര്‍ അറോത്തെ ഏകദിന ലോകകപ്പിനു ശേഷം താരങ്ങളുടെ അതൃപ്തി മൂലം രാജിവെച്ച ശേഷം താല്‍ക്കാലിക കോച്ചെന്ന നിലയിലാണ് രോമേഷ് പവാര്‍ രംഗത്തെത്തിയത്. എന്നാല്‍ അറോത്തെയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ അത്ര കണ്ട് പുറം ലോകം അറിഞ്ഞില്ലെങ്കില്‍ മിത്താലി-പവാര്‍ പടലപ്പിണക്കം മറ നീക്കി പുറത്ത് വന്ന് ഏറെ വഷളാകുന്ന സ്ഥിതിയിലേക്ക് വന്നിരുന്നു.

താല്പര്യമുള്ളവരില്‍ നിന്ന് ഉടന്‍ അപേക്ഷകള്‍ സ്വീകരിക്കുമെന്നാണ് അറിയുന്നത്. നിലവിലെ താല്‍ക്കാലിക കോച്ച് രോമേഷ് പവാറിനു കോച്ചാകുവാനായി അപേക്ഷ നല്‍കാമോയെന്നതിനെക്കുറിച്ച് വ്യക്തത ബിസിസിഐ വരുത്തിയിട്ടുമില്ല.

പവാറിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് മിതാലി, ഇത് ജീവിതത്തിലെ കറുത്ത ദിനം

രമേശ് പവാറിന്റെ ആരോപണങ്ങൾക്ക് വികാരഭരിതമായ മറുപടി നൽകി ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്. താരത്തിന്റെ പ്രൊഫഷണലിസത്തെയും സമീപനങ്ങളെയും ചോദ്യം ചെയ്ത് രമേശ് പവാർ ബി സി സി ഐ ക്ക് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് മിതാലി ട്വിറ്ററിലൂടെ തന്റെ വിഷമങ്ങൾ പങ്ക് വച്ചത്.

ഇന്നലെയാണ് മിതാലിക്കെതിരെ ഗുരുതര ആരോപങ്ങൾ അടങ്ങുന്ന 10 പേജുള്ള റിപ്പോർട്ട് ഇന്ത്യൻ വനിതാ ടീം പരിശീലകൻ രമേശ് പവാർ ബി സി സി ഐ ക്ക് നൽകിയത്. എന്നാൽ പവാറിന്റെ ആരോപണങ്ങൾ തന്റെ രാജ്യ സ്നേഹത്തെ ചോദ്യം ചെയ്യുന്നതും കഴിവുകളെ ഇടിച്ചു താഴ്ത്തുന്നതും ആണെന്നാണ് മിതാലി ട്വിറ്ററിൽ കുറിച്ചത്. തന്റെ ഇരുപത് വർഷത്തെ കരിയറിൽ താൻ ചിന്തിയ വിയർപ്പിനേയും അദ്ധ്വാനത്തെയും ചോദ്യം ചെയ്യുന്ന ആരോപണങ്ങളാണ് ഇത്, ഇത് എന്റെ ജീവിതത്തിലെ കറുത്ത ദിനമാണ് എന്നും താരം കുറിച്ചു.

ലോകകപ്പ് T20 സെമി ഫൈനലിൽ മിതാലിയെ ഇറക്കാത്തത് വിവാദമായത്തിന് പിന്നാലെ താരം ബി സി സി ഐ ക്ക് പവാറിനെ കുറിച്ച് പരാതികൾ അടങ്ങിയ കത്തയച്ചിരുന്നു. ഇതോടെയാണ്‌ ഇന്ത്യൻ വനിതാ ക്രിക്കറ്റ് രംഗത്തെ ചൂട് പിടിച്ച വിവാദം പുതിയ തലത്തിലേക്ക് എത്തിയത്.

പവാറിനെതിരെ ആരോപണവുമായി മിത്താലി രാജ്

ഇന്ത്യയുടെ വിനത കോച്ച് രോമേഷ് പവാറിനെതിരെ വലിയ ആരോപണവുമായി മിത്താലി രാജ്. ടൂര്‍ണ്ണമെന്റിലുടനീളം തന്നെ തിരഞ്ഞുപിടിച്ച് ഇല്ലാതാക്കുവാനുള്ള ശ്രമങ്ങള്‍ നടത്തിയെന്നാണ് ബിസിസിഐയ്ക്ക് നല്‍കിയ കത്തില്‍ മിത്താലി ആരോപിച്ചത്. ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും സെമിയില്‍ താരത്തിനെ പുറത്തിരുത്തുവാന്‍ കോച്ച് തീരുമാനിക്കുകയായിരുന്നു. സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് തോല്‍വിയേറ്റു വാങ്ങുകയും ചെയ്തു.

കരീബിയന്‍ ദ്വീപിലെത്തിയ നിമിഷം മുതല്‍ തന്നോട് രണ്ടാം തരത്തിലുള്ള പെരുമാറ്റമാണ് പവാര്‍ നടത്തിയതെന്ന് കത്തില്‍ ആരോപിക്കപ്പെടുന്നു. പരിശീലന മത്സരങ്ങളില്‍ മികവ് പുലര്‍ത്താനാകാത്തതിനെത്തുടര്‍ന്ന് തന്നോട് ബാറ്റിംഗ് ഓര്‍ഡറില്‍ താഴെ ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെട്ടുവെങ്കിലും ന്യൂസിലാണ്ടിനെതിരെ മിത്താലിയ്ക്ക് ബാറ്റ് ചെയ്യേണ്ടി വന്നില്ല. തുടര്‍ന്ന് ഓപ്പണിംഗിലേക്ക താരമ തിരികെ എത്തുകയും പാക്കിസ്ഥാനെതിരെയും അയര്‍ലണ്ടിനെതിരെയും അര്‍ദ്ധ ശതകങ്ങളും കളിയിലെ താരം പുരസ്കാരവും മിത്താലി സ്വന്തമാക്കിയിരുന്നു.

തന്നെ ഓപ്പണിംഗില്‍ പരിഗണിക്കുവാനുള്ള കാരണം സെലക്ടര്‍മാരുടെ ഇടപെലടലാണെന്നാണ് മിത്താലി പറയുന്നത്. പാക്കിസ്ഥാനെതിരെ മികച്ച റെക്കോര്‍ഡുള്ള തന്നെ ഓപ്പണിംഗില്‍ പരിഗണിക്കണമെന്ന് മിത്താലി തന്നെ ആവശ്യപ്പെടുകയായിരുന്നു. കൂടാതെ ഓസ്ട്രേലിയയ്ക്കെതിരെയുള്ള മത്സരത്തില്‍ തനിക്ക് പനിയായിരുന്നുവെങ്കിലും ടീമിന്റെ മത്സരം കാണുവാന്‍ താന്‍ ഗ്രൗണ്ടില്‍ വരേണ്ടതില്ലെന്നും രോമേഷ് പവാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നും മിത്താലി പറയുന്നു.

മിത്താലി രാജിന്റെ കത്തിന്റെ പൂര്‍ണ്ണ രൂപം – https://en.fanport.in/cricket/mithali-rajs-letter-to-bcci/

രണ്ടാം ടി20യിലും ജയം സ്വന്തമാക്കി ഓസ്ട്രേലിയ

പാക്കിസ്ഥാനെതിരെ രണ്ടാം ടി20യിലും ജയം സ്വന്തമാക്കി ഓസ്ട്രേലിയ. ഇന്നലെ നടന്ന മത്സരത്തില്‍ 6 വിക്കറ്റ് വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ 19.5 ഓവറില്‍ 101 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ ശേഷം 4 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ഓസ്ട്രേലിയ 17 ഓവറില്‍ വിജയം പൂര്‍ത്തിയാക്കിയത്. ജോര്‍ജ്ജിയ വെയര്‍ഹാം ആണ് കളിയിലെ താരം.

43 റണ്‍സ് നേടിയ ഒമൈമ സൊഹൈല്‍ ആണ് പാക് നിരയിലെ ടോപ് സ്കോറര്‍. ജവേരിയ ഖാന്‍ 27 റണ്‍സ് നേടിയപ്പോള്‍ മറ്റാര്‍ക്കും തന്നെ രണ്ടക്കം കടക്കാനായില്ല. 55/1 എന്ന നിലയില്‍ നിന്നാണ് പാക്കിസ്ഥാന്‍ 101 റണ്‍സിനു ഓള്‍ഔട്ട് ആയത്. സോഫി മോളിനെക്സ്, ജോര്‍ജ്ജിയ വെയര്‍ഹാം എന്നിവര്‍ മൂന്ന് വിക്കറ്റ് നേടയിപ്പോള്‍ മെഗാന്‍ ഷട്ട് രണ്ട് വിക്കറ്റ് സ്വന്തമാക്കി.

ബെത്ത് മൂണി(29), എല്‍സെ വില്ലാനി(24*), എല്‍സെ പെറി(16*) എന്നിവരാണ് ഓസ്ട്രേലിയയ്ക്കായി തിളങ്ങിയത്.

ഏകദിന പരമ്പരയിലെ വിജയം ടി20യിലും ആവര്‍ത്തിച്ച് ഓസ്ട്രേലിയ

ഏകദിന പരമ്പര തൂത്തുവാരിയ ശേഷം ടി20യിലും വിജയത്തോടെ തുടങ്ങി ഓസ്ട്രേലിയ. ഇന്ന് നടന്ന ആദ്യ ടി20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയന്‍ വനിതകള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് നേടിയപ്പോള്‍ പാക്കിസ്ഥാനു 131/7 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. 64 റണ്‍സിന്റെ വിജയം നേടിയ ഓസ്ട്രേലിയന്‍ നിരയിലെ സോഫി മോളിനെക്സ് ആണ് കളിയിലെ താരം.

ആഷ്‍ലെ ഗാര്‍ഡ്നര്‍ 63 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ അലൈസ ഹീലി(59), ബെത്ത് മൂണി(38) എന്നിവരും പാക്കിസ്ഥാനു വേണ്ടി തിളങ്ങി. 43 റണ്‍സുമായി ഓപ്പണിംഗ് താരം നാഹിദ ഖാന്‍ മികച്ച് നിന്നുവെങ്കിലും മറ്റാര്‍ക്കും മികവ് പുലര്‍ത്താനാകാതെ പോയത് പാക്കിസ്ഥാനു തിരിച്ചടിയായി.

ഓസ്ട്രേലിയയ്ക്കായി സോഫി മോളിനെക്സ് നാല് വിക്കറ്റ് നേടി. മെഗാന്‍ ഷട്ട്, ഡിലീസ്സ കിമ്മിന്‍സ്, ജോര്‍ജ്ജിയ വെയര്‍ഹാം എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂറ്റന്‍ ലക്ഷ്യം പിന്തുടരാനാകാതെ പാക്കിസ്ഥാന്‍, പരമ്പര തൂത്തുവാരി ഓസ്ട്രേലിയ

പാക്കിസ്ഥാനെതിരെയുള്ള മൂന്ന് ഏകദിനങ്ങളുടെ പരമ്പര തൂത്തുവാരി ഓസ്ട്രേലിയന്‍ വനിതകള്‍. ഇന്ന് മലേഷ്യയില്‍ നടന്ന മൂന്നാം ഏകദിനം 89 റണ്‍സിനു വിജയിച്ചാണ് ഓസ്ട്രേലിയ പരമ്പര വൈറ്റ്‍വാഷ് ചെയ്തത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറില്‍ 324 റണ്‍സാണ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. അലൈസ് ഹീലി 97 റണ്‍സ് നേടി പുറത്തായപ്പോള്‍ ആഷ്ലെ ഗാര്‍ഡ്നര്‍(62*), ബെത്ത് മൂണി(38), റേച്ചല്‍ ഹെയ്‍ന്‍സ്(30), എല്‍സെ പെറി(30) എന്നിവരുടെ സംഭാവനകളാണ് ടീമിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. ഗാര്‍ഡ്നര്‍ 37 പന്തില്‍ നിന്നാണ് വെടിക്കെട്ട് പ്രകടനം പുറത്തെടുത്തത്. പാക്കിസ്ഥാനായി സന മിര്‍ മൂന്നും അനം അമിന്‍ രണ്ടും വിക്കറ്റ് നേടി.

കൂറ്റന്‍ ലക്ഷ്യം പിന്തുടരാനിറങ്ങിയ പാക്കിസ്ഥാനു 7 വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സേ 50 ഓവറില്‍ നിന്ന് നേടാനായുള്ളു. ആലിയ റിയാസ് അര്‍ദ്ധ ശതകം(51) നേടിയപ്പോള്‍ സിദ്ര അമീന്‍(41), നാഹിദ ഖാന്‍(37), നിദ ദാര്‍(30) എന്നിവരും പൊരുതി നോക്കി. ഓസ്ട്രേലിയന്‍ ബൗളിംഗ് നിരയില്‍ ആഷ്ലെ ഗാര്‍ഡ്നര്‍ 3 വിക്കറ്റ് നേടി തിളങ്ങി.

ടി20യില്‍ കേരള വനിതകളുടെ മിന്നും പ്രകടനം, നാഗലാന്‍ഡിനെ പുറത്താക്കിയത് 28 റണ്‍സിനു

വനിത U-19 ടി20 മത്സരത്തില്‍ മിന്നും പ്രകടനവുമായി കേരളം. ഇന്നലെ നടന്ന മത്സരത്തില്‍ 176 റണ്‍സിന്റെ ജയമാണ് കേരളം സ്വന്തമാക്കിയത്. നാഗലാന്‍ഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത കേരളം 3 വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് നേടുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ നാഗലാന്‍ഡിനെ 28 റണ്‍സിനു കേരളം പുറത്താക്കി.

ക്യാപ്റ്റന്‍ ദൃശ്യ(63), സായൂജ്യ സലീലന്‍(53*), ജിസ്ന വി ജോസഫ്(33), മാളവിക സാബു(27) എന്നിവരാണ് കേരളത്തിനായി മികച്ച പ്രകടനം പുറത്തെടുത്തത്. സാന്ദ്ര സുരെന്‍ നേടിയ അഞ്ച് വിക്കറ്റുകളാണ് നാഗലാന്‍ഡിന്റെ തകര്‍ച്ച ഉറപ്പാക്കിയത്. 11 ഓവറില്‍ ടീം ഓള്‍ഔട്ട് ആവുകയായിരുന്നു. 6 റണ്‍സ് നേടിയ നാഗലാന്‍ഡ് ക്യാപ്റ്റന്‍ എലീനയാണ് ടീമിന്റെ ടോപ് സ്കോറര്‍.

വനിത ടി20 റാങ്കിംഗ് പ്രഖ്യാപിച്ച് ഐസിസി, ഇന്ത്യ അഞ്ചാമത്, ഒന്നാം സ്ഥാനത്ത് ഓസ്ട്രേലിയ

വനിത ടി20യിലും ടീം റാങ്കിംഗ് ആരംഭിച്ച് ഐസിസി. ഇന്നാണ് ആദ്യത്തെ റാങ്കിംഗ് പട്ടിക പുറത്ത് വിട്ടത്. ഓസ്ട്രേലിയയാണ് ഏകദിനത്തിലെ പോലെ ടി20യിലും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ന്യൂസിലാണ്ട്, ഇംഗ്ലണ്ട്, വിന്‍ഡീസ് എന്നിവര്‍ക്ക് പിന്നിലായി ഇന്ത്യ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്നു. 45 ടീമുകളുടെ പട്ടികയാണ് ഐസിസി ടി20 റാങ്കിംഗിനായി തയ്യാറാക്കിയിരിക്കുന്നത്.

280 റേറ്റിംഗ് പോയിന്റുകളുള്ള ഓസ്ട്രേലിയയ്ക്ക് തൊട്ടു പിന്നിലാണ് 277 പോയിന്റുമായി ന്യൂസിലാണ്ടും 276 പോയിന്റുമായി ഇംഗ്ലണ്ടും നിലകൊള്ളുന്നു. വിന്‍ഡീസ് 259 പോയിന്റ് നേടിയപ്പോള്‍ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 249 പോയിന്റാണുള്ളത്.

പാക്കിസ്ഥാനെതിരെയുള്ള പരമ്പരയ്ക്കുള്ള ടീമുകളെ ഓസ്ട്രേലിയ പ്രഖ്യാപിച്ചു

പാക്കിസ്ഥാനെതിരെ ഒക്ടോബര്‍ അവസാന ആരംഭിക്കുന്ന ഏകദിന ടി20 പരമ്പരയ്ക്കുള്ള ടീമുകളെ ഓസ്ട്രേലിയ പ്രഖ്യാപിച്ചു. ഇതേ ടി20 ടീം തന്നെയാവും വനിത ലോക ടി20യിലും പങ്കെടുക്കുക. മാര്‍ച്ചിലാണ് അവസാനമായി ഓസ്ട്രേലിയ ഒരു ഏകദിന പരമ്പര കളിക്കുന്നത്. അന്ന് ഇന്ത്യയായിരുന്നു എതിരാളി. മലേഷ്യയില്‍ നടക്കുന്ന പരമ്പരയില്‍ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും ഉണ്ടാകും.

ഏകദിനം: മെഗ് ലാന്നിംഗ്, റെയ്ച്ചല്‍ ഹെയ്നസ്, നിക്കോള്‍ ബോള്‍ട്ടണ്‍, നിക്കോള കാറെ, ആഷ്‍ലി ഗാര്‍ഡ്നര്‍, അലീസ ഹീലി, ഡെലീസ്സ കിമ്മിന്‍സ്, സോഫി മോളിനെക്സ്, ബെത്ത് മൂണി, എല്‍സെ പെറി, മെഗാന്‍ ഷൂട്ട്, എല്‍സെ വില്ലാനി, ടയല വ്ലാമിനക്, ജോര്‍ജ്ജിയ വെയര്‍ഹാം

ടി20: മെഗ് ലാന്നിംഗ്, റെയ്ച്ചല്‍ ഹെയ്നസ്, നിക്കോള്‍ ബോള്‍ട്ടണ്‍, നിക്കോള കാറെ, ആഷ്‍ലി ഗാര്‍ഡ്നര്‍, അലീസ ഹീലി, ജെസ്സ് ജോന്നാസെന്‍, ഡെലീസ്സ കിമ്മിന്‍സ്, സോഫി മോളിനെക്സ്, ബെത്ത് മൂണി, എല്‍സെ പെറി, മെഗാന്‍ ഷൂട്ട്, എല്‍സെ വില്ലാനി, ടയല വ്ലാമിനക്, ജോര്‍ജ്ജിയ വെയര്‍ഹാം

പരമ്പര തൂത്തുവാരി പാക്കിസ്ഥാന്‍ വനിതകള്‍

ബംഗ്ലാദേശിനെതിരെ നാല് മത്സരങ്ങളുടെ ടി20 മത്സരത്തില്‍ സമ്പൂര്‍ണ്ണ വിജയവുമായി പാക്കിസ്ഥാന്‍. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ തുടര്‍ന്നുള്ള മത്സരങ്ങളിലെല്ലാം തന്നെ പാക്കിസ്ഥാന്‍ ആധിപത്യം കാത്ത് സൂക്ഷിച്ച് വിജയം സ്വന്തമാക്കി. ഇന്ന് നടന്ന മത്സരത്തില്‍ 7 വിക്കറ്റിന്റെ വിജയമാണ് പാക്കിസ്ഥാന്‍ വനിതകള്‍ നേടിയത്. 20 ഓവറില്‍ 77 റണ്‍സിനു ബംഗ്ലാദേശിനെ ഓള്‍ഔട്ട് ആക്കിയ ശേഷം 14.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഈ വിജയം പാക്കിസ്ഥാന്‍ സ്വന്തമാക്കിയത്.

നതാലിയ പര്‍വേസ് മൂന്നും ഡയാന ബൈഗ്, സന മിര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് പാക്കിസ്ഥാനായി നേടി. അനം അമിന്‍, നിദ ദാര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. 24 റണ്‍സ് നേടിയ റുമാന അഹമ്മദ് ആണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍.

ജവേരിയ ഖാന്‍(36) റണ്‍സ് നേടിയപ്പോള്‍ മുനീബ അലി(18*), നാഹിദ ഖാന്‍(17) എന്നിവര്‍ ചേര്‍ന്നാണ് പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്.

പരമ്പര തൂത്തുവാരി ഓസ്ട്രേലിയ

ന്യൂസിലാണ്ടിനെതിരെ മൂന്നാം ടി20യിലും തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഓസ്ട്രേലിയ. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഏകപക്ഷീയമായി ഓസ്ട്രേലിയ സ്വന്തമാക്കി. ഇന്നലെ നടന്ന അവസാന ടി20 മത്സരത്തില്‍ ന്യൂസിലാണ്ടിനെതിരെ 9 വിക്കറ്റ് ജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. എല്‍സെ പെറി കളിയിലെ താരമായി മാറിയപ്പോള്‍ അലീസ ഹീലി പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 103 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 35 റണ്‍സ് നേടി പുറത്താകാതെ നിന്ന കാറ്റി മാര്‍ട്ടിന്‍ ആണ് ന്യൂസിലാണ്ടിന്റെ ടോപ് സ്കോറര്‍. 19 ഓവറിലാണ് ന്യൂസിലാണ്ട് ഇന്നിംഗ്സിനു ഓസ്ട്രേലിയ വിരാമം കുറിച്ചത്. എല്‍സെ പെറി നാലും സോഫി മോലിനെക്സ് മൂന്നും വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് 67 റണ്‍സ് നേടിയ അലീസ ഹീലിയുടെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ബെത്ത് മൂണി 29 റണ്‍സുമായി പുറത്താകാതെ നിന്നു. സോഫി ഡിവൈനാണ് ന്യൂസിലാണ്ടിനു വേണ്ടി ഏക വിക്കറ്റ് നേടാനായത്.

ആയിരം ടി20 റണ്‍സ് തികച്ച് ഓസ്ട്രേലിയന്‍ വനിത താരം

ഓസ്ട്രേലിയയ്ക്കായി ആയിരം ടി20 റണ്‍സ് തികച്ച് അലീസ ഹീലി. ഇന്ന് ന്യൂസിലാണ്ടിനെതിരെ നടന്ന രണ്ടാം ടി20 മത്സരത്തിലാണ് ഈ നേട്ടം ഹീലി കുറിച്ചത്. 82 മത്സരങ്ങളില്‍ നിന്ന് ഈ നേട്ടം കൊയ്ത താരം ഇന്നത്തെ മത്സരത്തില്‍ 41 പന്തില്‍ നിന്ന് 57 റണ്‍സ് നേടി ഓസ്ട്രേലിയന്‍ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുകയായിരുന്നു.

മത്സരം 6 വിക്കറ്റിനു വിജയിച്ചതോടെ പരമ്പര ഓസ്ട്രേലിയ 2-0നു സ്വന്തമാക്കി.

Exit mobile version