കാത്റിന്‍ സ്കിവര്‍ -ബ്രണ്ട് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഇംഗ്ലണ്ട് വനിത അന്താരാഷ്ട്ര താരം കാത്റിന്‍ സ്കിവര്‍-ബ്രണ്ട് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. താരം ദി ഹണ്ട്രെഡിൽ തുടര്‍ന്നും കളിക്കുമെന്നാണ് അറിയുന്നത്. കഴിഞ്ഞ വര്‍ഷം താരം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. 19 വര്‍ഷത്തെ കരിയറിൽ 14 ടെസ്റ്റുകളും 141 ഏകദിനങ്ങളും 112 ടി20 മത്സരങ്ങളിലും താരം ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇവയിൽ നിന്ന് 335 വിക്കറ്റുകളും താരം നേടി.

ബാറ്റിംഗിൽ ലോവര്‍ ഓര്‍ഡറിൽ കളിക്കുന്ന താരം ഏകദിനങ്ങളിൽ രണ്ട് അര്‍ദ്ധ ശതകങ്ങളും ടെസ്റ്റിൽ ഒരെണ്ണവും നേടിയിട്ടുണ്ട്. ജൂണിൽ നടക്കുന്ന ഓസ്ട്രേലിയയ്ക്കെതിരെയുള്ള പരമ്പരയ്ക്ക് മുമ്പായാണ് താരത്തിന്റെ വിരമിക്കൽ തീരുമാനം. ഇംഗ്ലണ്ടിനായി നാല് ആഷസ് നേട്ടം സ്വന്തമാക്കിയയാളാണ് കാത്റിന്‍.

ശിഖ പാണ്ടേയ്ക്കും പൂനം യാദവിനും കേന്ദ്ര കരാറുകള്‍ നഷ്ടം

ഇന്ത്യ‍ന്‍ വനിത ക്രിക്കറ്റ് താരങ്ങളുടെ കേന്ദ്ര കരാര്‍ പുറത്ത് വിട്ട് ബിസിസിഐ. ഇതിൽ ശിഖ പാണ്ടേയ്ക്കും പൂനം യാദവിനും കേന്ദ്ര കരാറുകള്‍ നഷ്ടമാകുകയാണ്. 50 ലക്ഷം വരുമാനം ലഭിയ്ക്കുന്ന ഗ്രേഡ് എ കരാറിൽ ഹര്‍മ്മന്‍പ്രീത് കൗറും, സ്മൃതി മന്ഥാനയും ദീപ്തി ശര്‍മ്മയും ഉള്‍പ്പെടുന്നു. ഇതിൽ ദീപ്തി ശര്‍മ്മയെ ഗ്രേഡ് ബി കരാറിൽ നിന്ന് ഗ്രേഡ് എ കരാറിലേക്ക് പ്രൊമോട്ട് ചെയ്യുകയായിരുന്നു.

മാര്‍ച്ച് 2022ന് ശേഷം ഇന്ത്യയ്ക്കായി ഒരു ഫോര്‍മാറ്റിലും പൂനം യാദവ് കളിച്ചിട്ടില്ല. അതേ സമയം ശിഖ പാണ്ടേ ഏകദിനത്തിൽ 2021ന് ശേഷം ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടില്ല. ടി20 മത്സരങ്ങളിൽ ചില പരമ്പരകളിലെല്ലാം ടീമിനൊപ്പം ചേരുവാന്‍ താരത്തിന് സാധിക്കുന്നുണ്ട്. വിക്കറ്റ് കീപ്പര്‍ താനിയ ഭാട്ടിയ, അരുന്ധതി റെഡ്ഡി എന്നിവര്‍ക്കും സ്ഥാനം നഷ്ടമാകുന്നു.

ഗ്രേഡ് ബി കരാര്‍ (30 ലക്ഷം): Renuka Singh Thakur, Jemimah Rodrigues, Shafali Verma, Richa Ghosh, Rajeshwari Gayakwad

ഗ്രേഡ് സി കരാര്‍(10 ലക്ഷം):Meghna Singh, Devika Vaidya, Sabbineni Meghana, Anjali Sarvani, Pooja Vastrakar, Sneh Rana, Radha Yadav, Harleen Deol, Yastika Bhatia

ടീം മാനേജ്മെന്റിനെതിരെയുള്ള പരാമര്‍ശം, റുമാനയ്ക്ക് വാക്കാൽ മുന്നറിയിപ്പ് നൽകുമെന്ന് അറിയിച്ച് ബോര്‍ഡ്

ബംഗ്ലാദേശ് ടീമിൽ നിന്ന് തന്നെ ഒഴിവാക്കിയത് ബോര്‍ഡ് പറയുന്ന പോലെ വിശ്രമം നൽകിയതല്ലെന്ന പരാമര്‍ശത്തിന് റുമാനയെ വിളിപ്പിച്ച് ബോര്‍ഡ്. ടീം മാനേജ്മെന്റിനെതിരെയുള്ള പരാമര്‍ശത്തിന് വേണ്ടി ഈദിന് ശേഷം റുമാനയെ വിളിപ്പിച്ച് വിശദീകരണം ആവശ്യപ്പെടുമെന്നും താരത്തിന്റെ ഭാഗത്ത് നിന്നുള്ള ആദ്യത്തെ ഇത്തരത്തിലുള്ള പ്രതികരണം ആയതിനാൽ തന്നെ വാക്കാൽ താക്കീത് നൽകുമെന്നും ബോര്‍ഡിന്റെ വനിത വിഭാഗം ചെയര്‍മാന്‍ ഷൈഫുള്‍ അലം ചൗധരി വെളിപ്പെടുത്തി.

സീനിയര്‍ താരങ്ങള്‍ ഇത്തരത്തിൽ പരാമര്‍ശങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും അതിനാൽ തന്നെ വിഷയം തീര്‍ച്ചയായും ചര്‍ച്ചയ്ക്ക് എടുക്കുമെന്നും ഷൈഫുള്‍ വ്യക്തമാക്കി.

വിശ്രമം നൽകിയതല്ല, തന്നെ പുറത്താക്കിയതായി തോന്നുന്നു – റുമാന അഹമ്മദ്

തന്നെ ശ്രീലങ്കന്‍ പര്യടനത്തിൽ നിന്ന് പുറത്താക്കിയതായാണ് താന്‍ മനസ്സിലാക്കുന്നത് എന്ന് പറഞ്ഞ് മുന്‍ ബംഗ്ലാദേശ് വനിത ക്യാപ്റ്റന്‍ റുമാന അഹമ്മദ്. സെലക്ടര്‍മാര്‍ താരത്തിന് വിശ്രമം നൽകിയതാണെന്നും വര്‍ക്ക്ലോഡ് മാനേജ്മെന്റിന്റെ ഭാഗമായി ശ്രീലങ്കന്‍ പര്യടനത്തിൽ നിന്ന് വിശ്രമം നൽകുന്നുവെന്നാണ് പറഞ്ഞത്.

വളരെ അധികം അന്താരാഷ്ട്ര മത്സരങ്ങള്‍ വരാനിരിക്കുകയാണെന്നും താരങ്ങളുടെ വര്‍ക്ക് ലോഡ് മാനേജ്മെന്റ് അത്യാവശ്യമാണെന്നുമാണ് ബിസിബി വനിത ടീം സെലക്ടര്‍ മോഞ്ജുറുള്‍ ഇസ്ലാം പറഞ്ഞത്.

ഒരു താരത്തിന് വിശ്രമം അനുവദിക്കുമ്പോള്‍ അത് അവരോട് പറയാറുണ്ടെന്നും തന്റെ കാര്യത്തിൽ അതുണ്ടായിട്ടില്ലെന്നും അതിനാൽ തന്നെ തന്നെ ഡ്രോപ് ചെയ്യുകയാണെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും റുമാന പറഞ്ഞു.

അന്താരാഷ്ട്ര കരിയറിന് അവസാനം കുറിച്ച് ഡെയിന്‍ വാന്‍ നീകെര്‍ക്ക്

തന്റെ അന്താരാഷ്ട്ര കരിയറിന് അവസാനം കുറിച്ച് ദക്ഷിണാഫ്രിക്കന്‍ വനിത താരം ഡെയിന്‍ വാന്‍ നീകെര്‍ക്ക്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നീകെര്‍ക്കിന്റെ ഭാര്യയും ദക്ഷിണാഫ്രിക്കന്‍ താരവുമായ മരിസാന്നേ കാപ് സോഷ്യൽ മീഡിയയിലൂടെ ഇതിനെക്കുറിച്ച് സൂചന നൽകിയിരുന്നു. 29ാം വയസ്സിലാണ് ഡെയിന്‍ വിരമിക്കുന്നത്.

സെപ്റ്റംബര്‍ 2021ന് ശേഷം ദക്ഷിണാഫ്രിക്കയ്ക്കായി കളിക്കാതിരുന്ന താരം ഫെബ്രുവരിയിൽ നാട്ടിൽ നടന്ന ടി20 ലോകകപ്പിൽ ഫിറ്റ്നെസ്സ് തെളിയിക്കുവാന്‍ സാധിക്കാത്തതിനാലാണ് ടീമിലിടം ലഭിയ്ക്കാതെ പോയത്. ദക്ഷിണാഫ്രിക്കയുടെ 2 കിലോമീറ്റര്‍ ഓട്ടം എന്ന ഫിറ്റ്നെസ്സ് ടെസ്റ്റ് 18 സെക്കന്‍ഡ് കുറവ് സമയത്തിലാണ് താരം പൂര്‍ത്തിയാക്കിയത്. ഇതാണ് താരത്തിന് ടീമിലെ ഇടം നഷ്ടമാക്കിയത്.

ദക്ഷിണാഫ്രിക്കയെ 50 ഏകദിന മത്സരങ്ങളിൽ നയിച്ച താരം 29 എണ്ണത്തിൽ വിജയം കുറിച്ചിരുന്നു. 30 ടി20 മത്സരങ്ങളിൽ 15 എണ്ണത്തിലും താരം വിജയം കുറിച്ചു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഹാട്രിക് നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ താരം ആണ് ഡെയിന്‍. വനിത ഏകദിനത്തിൽ 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ താരവും ഡെയിന്‍ ആണ്.

വനിത പ്രീമിയര്‍ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമംഗമാണെങ്കിലും താരത്തിന് ഇതുവരെ ഒരു മത്സരത്തിൽ പോലും അവസരം ലഭിച്ചിരുന്നില്ല.

ഫൈനലില്‍ ഇന്ത്യയെ വീഴ്ത്തി ച്ലോ ട്രയണിന്റെ ബാറ്റിംഗ്

ഇന്ത്യയ്ക്കെതിരെ ത്രിരാഷ്ട്ര പരമ്പരയിൽ അഞ്ച് വിക്കറ്റ് വിജയം നേടി ദക്ഷിണാഫ്രിക്ക. ടോപ് ഓര്‍ഡര്‍ തകര്‍ന്നുവെങ്കിലും 32 പന്തിൽ 57 റൺസ് നേടിയ ച്ലോ ട്രയൺ ആണ് ദക്ഷിണാഫ്രിക്കയുടെ വിജയ ശില്പി. 17 റൺസ് നേടി നദീന്‍ ഡീ ക്ലെര്‍ക്കും ട്രയണിന് മികച്ച പിന്തുണ നൽകി.

ഇരുവരും ആറാം വിക്കറ്റിൽ 47 റൺസാണ് നേടിയത്. 18 ഓവറിൽ ദക്ഷിണാഫ്രിക്ക തങ്ങളുടെ കിരീട വിജയം ഉറപ്പാക്കി. 21/3 എന്ന നിലയിലേക്കും പിന്നീട് 47/4 എന്ന നിലയിലേക്കും ദക്ഷിണാഫ്രിക്കയെ ഇന്ത്യ പിടിച്ചുകെട്ടിയെങ്കിലും ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തി ച്ലോ ട്രയൺ മികച്ച രീതിയിൽ ബാറ്റിംഗ് നടത്തി ദക്ഷിണാഫ്രിക്കന്‍ ക്യാമ്പിലെ പ്രതീക്ഷ നിലനിര്‍ത്തുകയായിരുന്നു.

മത്സരം അവസാന അഞ്ചോവറിലേക്ക് കടന്നപ്പോള്‍ 5 വിക്കറ്റ് കൈവശമുള്ള ദക്ഷിണാഫ്രിക്ക 30 റൺസായിരുന്നു നേടേണ്ടിയിരുന്നത്.

ഫൈനലില്‍ ഇന്ത്യ പതറി, ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കുവാന്‍ 110 റൺസ്

ത്രിരാഷ്ട്ര പരമ്പരയിലെ ഫൈനൽ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ ബാറ്റിംഗ് പതറി. 20 ഓവറിൽ ടീം 4 വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് മാത്രമാണ് നേടിയത്. പരമ്പരയിലെ മത്സരങ്ങളിൽ ആധികാരിക വിജയം നേടിയെത്തിയ ഇന്ത്യയ്ക്ക് പക്ഷേ ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് രണ്ടാം ഓവറിൽ തന്നെ സ്മൃതി മന്ഥാനയെ നഷ്ടമായി.

ജെമീമ റോഡ്രിഗസ് പുറത്താക്കുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 21 റൺസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ഹര്‍ലീന്‍ ഡിയോള്‍ – ഹര്‍മ്മന്‍പ്രീത് കൗര്‍ കൂട്ടുകെട്ട് 48 റൺസ് മൂന്നാം വിക്കറ്റിൽ നേടിയെങ്കിലും ഇന്നിംഗ്സിന് വേഗത നൽകുവാന്‍ ആര്‍ക്കും സാധിച്ചില്ല.

21 റൺസ് നേടിയ കൗര്‍ പുറത്താകുമ്പോള്‍ ഇന്ത്യ 15 ഓവറിൽ 69/3 എന്ന നിലയിലായിരുന്നു. ഹര്‍ലീന്‍ ഡിയോള്‍ – ദീപ്തി ശര്‍മ്മ കൂട്ടുകെട്ട് ആണ് ഇന്ത്യയെ നൂറ് കടത്തിയത്. ഹര്‍ലീന്‍ 56 പന്തിൽ 46 റൺസും ദീപ്തി 14 പന്തിൽ 16 റൺസും നേടി.

ക്വസ്റ്റ് ഗ്ലോബൽ ടെക്നോപാര്‍ക്ക് വനിത ക്രിക്കറ്റ് ലീഗ് 2023 വരുന്നു, രജിസ്ട്രേഷന്‍ ആരംഭിച്ചു

ടെക്നോപാര്‍ക്കിലെ വനിത ടീമുകള്‍ക്കായുള്ള ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് വരുന്നു. ക്വസ്റ്റ് ഗ്ലോബൽ ടൈറ്റിൽ സ്പോൺസര്‍ ആയി എത്തുന്ന ടെക്നോപാര്‍ക്ക് വുമൺ ക്രിക്കറ്റ് ലീഗ് 2023ന്റെ രജിസ്ട്രേഷന്‍ ഫെബ്രുവരി 1ന് ആരംഭിച്ചു.

ഒരു ടീം രൂപീകരിക്കുവാന്‍ ചുരുങ്ങിയത് എട്ട് വനിത താരങ്ങളുണ്ടാകണം എന്നതാണ് പ്രധാന നിബന്ധന. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങള്‍ക്കുമാി https://murugancricketclub.com/twcl-2023/ എന്ന ലിങ്ക് സന്ദര്‍ശിക്കുക.

മുരുഗൻ ക്രിക്കറ്റ് ക്ലബ് ആണ് ഈ ടൂര്‍ണ്ണമെന്റിന്റെയും സംഘാടകര്‍. മുരുഗന്‍ ക്രിക്കറ്റ് ക്ലബിന്റെ കീഴിൽ ക്വസ്റ്റ് ഗ്ലോബൽ ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് രണ്ടാം ഘട്ട റൗണ്ട് മത്സരങ്ങള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്.

അനായാസ വിജയവുമായി ഇന്ത്യ!!!

വെസ്റ്റിന്‍ഡീസിന്റെ സ്കോറായ 94/6 13.5 ഓവറിൽ മറികടന്ന് ഇന്ത്യ. 2 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ അനായാസ വിജയം നേടിയത്. സ്മൃതി മന്ഥാനയെയും(5), ഹര്‍ലീന്‍ ഡിയോളിനെയും(13) വേഗത്തിൽ നഷ്ടമായ ശേഷം ജെമീമ റോഡ്രിഗസ് – ഹര്‍മ്മന്‍പ്രീത് കൗര്‍ കൂട്ടുകെട്ടാണ് ഇന്ത്യയെ 8 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്.

44 റൺസാണ് ഈ കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ നേടിയത്. ജെമീമ 39 പന്തിൽ 42 റൺസും ഹര്‍മ്മന്‍പ്രീത് കൗര്‍ 23 പന്തിൽ 32 റൺസും നേടി പുറത്താകാതെ നിന്നാണ് ഇന്ത്യയുടെ പരമ്പരയിലെ മൂന്നാം വിജയം സമ്മാനിച്ചത്.

ഇന്ത്യയ്ക്ക് വിജയിക്കുവാന്‍ 95 റൺസ്

വനിത ത്രിരാഷ്ട്ര പരമ്പരയിൽ വെസ്റ്റിന്‍ഡീസിനെ പിടിച്ചുകെട്ടി ഇന്ത്യ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 94/6 എന്ന സ്കോറാണ് 20 ഓവറിൽ നേടിയത്. 34 റൺസ് നേടിയ ഹെയ്‍ലി മാത്യൂസ് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ സൈദ ജെയിംസ് 21 റൺസുമായി പുറത്താകാതെ നിന്നു.

ഇന്ത്യന്‍ ബൗളിംഗിൽ ദീപ്തി ശര്‍മ്മ മൂന്ന് വിക്കറ്റും പൂജ വസ്ട്രാക്കര്‍ 2 വിക്കറ്റും നേടിയാണ് വെസ്റ്റിന്‍ഡീസിനെ 94 റൺസിലൊതുക്കിയത്. ത്രിരാഷ്ട്ര പരമ്പരയിൽ ഒരു മത്സരവും ജയിക്കാത്ത ടീമാണ് വെസ്റ്റിന്‍ഡീസ്.

ദക്ഷിണാഫ്രിക്കയാണ് പരമ്പരയിലെ മൂന്നാമത്തെ ടീം.

അണ്ടര്‍ 19 ലോകകപ്പ് സെമി ലൈനപ്പ് തയ്യാര്‍!!! ഇന്ത്യയ്ക്ക് എതിരാളികള്‍ ന്യൂസിലാണ്ട്

അണ്ടര്‍ 19 വനിത ലോകകപ്പിൽ ഇന്ത്യ, ന്യൂസിലാണ്ട്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ ടീമുകള്‍ സെമിയിൽ പ്രവേശിച്ചു. സൂപ്പര്‍ സിക്സ് ഗ്രൂപ്പ് 1ൽ 3 വിജയവുമായി ഓസ്ട്രേലിയയും ഇന്ത്യയും ഒപ്പത്തിനൊപ്പമായിരുന്നുവെങ്കിലും റൺ റേറ്റിന്റെ ബലത്തിൽ ഇന്ത്യ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി. ഇതോടെ ഇന്ത്യയ്ക്ക് ന്യൂസിലാണ്ട് ആയി എതിരാളികള്‍.

ഗ്രൂപ്പ് 2ൽ രണ്ടാം സ്ഥാനക്കാരാണെങ്കിലും എട്ട് പോയിന്റുമായി ഇംഗ്ലണ്ടിനൊപ്പം ആണ് ന്യൂസിലാണ്ടെങ്കിലും റൺ റേറ്റിൽ ഇംഗ്ലണ്ട് ഒന്നാം സ്ഥാനക്കാരായി. ഇംഗ്ലണ്ടും ഓസ്ട്രേലിയയും രണ്ടാം സെമിയിൽ ഏറ്റുമുട്ടും.

പത്ത് വിക്കറ്റ് വിജയവുമായി ദക്ഷിണാഫ്രിക്ക

ഇന്ത്യ ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര ടി20 പരമ്പരയിൽ വെസ്റ്റിന്‍ഡീസിനെതിരെ ആധികാരിക വിജയവുമായി ദക്ഷിണാഫ്രിക്ക. പത്ത് വിക്കറ്റിന്റെ വിജയം ആണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസിന് 20 ഓവറിൽ 97 റൺസാണ് ആറ് വിക്കറ്റ് നഷ്ടത്തിൽ നേടാനായത്.

വിക്കറ്റ് നഷ്ടമില്ലാതെ 13.4 ഓവറിൽ ദക്ഷിണാഫ്രിക്ക വിജയം കൈപ്പിടിയിലാക്കുകയായിരുന്നു. ടാസ്മിന്‍ ബ്രിറ്റ്സ് 50 റൺസും ലോറ വോള്‍വാര്‍ഡട് 42 റൺസും നേടി പുറത്താകാതെ നിന്നു.

നേരത്തെ 34 റൺസ് നേടിയ ഹെയ്‍ലി മാത്യൂസും 33 റൺസ് നേടിയ ഷാബിക ഗജ്നബിയും ആണ് വെസ്റ്റിന്‍ഡീസിനെ 97 റൺസിലേക്ക് എത്തുവാന്‍ സഹായിച്ചത്.

Exit mobile version