വീണ്ടും 400 കടന്ന് ന്യൂസിലാണ്ട്, അയര്‍ലണ്ടിനെതിരെ 306 റണ്‍സ് ജയം

- Advertisement -

തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ 400 റണ്‍സ് കടന്ന് ന്യൂസിലാണ്ട്. അയര്‍ലണ്ടിനെതിരെയുള്ള ആദ്യ ഏകദിനത്തില്‍ റെക്കോര്‍ഡ് നേട്ടം കുറിച്ച ശേഷം ന്യൂസിലാണ്ട് വനിതകള്‍ ഇന്നലെ നടന്ന രണ്ടാം ഏകദിനത്തിലും കൂറ്റന്‍ വിജയം രേഖപ്പെടുത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 49.5 ഓവറില്‍ 418 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ അയര്‍ലണ്ടിന്റെ ഇന്നിംഗ്സ് 35.3 ഓവറില്‍ 112 റണ്‍സില്‍ അവസാനിച്ചു. 306 റണ്‍സിന്റെ വിജയമാണ് ന്യൂസിലാണ്ട് നേടിയത്.

സോഫി ഡിവൈന്‍ (108) ശതകം നേടിയപ്പോള്‍ മാഡി ഗ്രീന്‍(50), ആമി സാത്തേര്‍ത്‍വൈറ്റ്(48), ബെര്‍ണാഡൈന്‍ ബെസുഡെന്‍ഹൗട്ട്(43), അന്ന പെറ്റേര്‍സണ്‍(46) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ന്യൂസിലാണ്ട് 418 റണ്‍സിലേക്ക് എത്തിയത്. അയര്‍ലണ്ടിനു വേണ്ടി ലാറ മാരിറ്റ്സ് നാല് വിക്കറ്റും എമി കീനേലി, കാറ മുറേ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

33 റണ്‍സുമായി ലോറ ഡിലേനിയാണ് അയര്‍ലണ്ട് നിരയിലെ ടോപ് സ്കോറര്‍ ആയത്. സെസിലിയ ജോയ്സ്(26), ഷൗന കവനാഗ്(18) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. രണ്ട് വീതം വിക്കറ്റുമായി ലീ തഹാഹു, ഹോളി ഹഡല്‍സ്റ്റണ്‍, അമേലിയ കെര്‍, അന്ന പെറ്റേര്‍സണ്‍ എന്നിവര്‍ ന്യൂസിലാണ്ടിനായി ബൗളിംഗില്‍ തിളങ്ങി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement