വീണ്ടും ചരിത്രനേട്ടവുമായി ന്യൂസിലാണ്ട് വനിതകള്‍, അമേലിയ കെറിനു ഇരട്ട ശതകം

- Advertisement -

ഏകദിനത്തില്‍ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ 400ലധികം റണ്‍സ് നേടുന്ന ആദ്യ ടീമായി മാറി ന്യൂസിലാണ്ട്. അയര്‍ലണ്ടിനെതിരെയുള്ള മൂന്നാം ഏകദിനത്തിലും സ്കോര്‍ 400 കടന്നതോടെയാണ് ഈ നേട്ടം ന്യൂസിലാണ്ട് വനിതകള്‍ സ്വന്തമാക്കിയത്. ടോസ് നേടിയ ന്യൂസിലാണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അമേലിയ കെര്‍ ഇരട്ട ശതകം നേടിയപ്പോള്‍ ലെയ്ഗ് കാസ്പെറെക് 113 റണ്‍സ് നേടി പുറത്തായി. 61 റണ്‍സ് നേടിയ ആമി സാത്തെര്‍വൈറ്റ് ആണ് മികവ് പുലര്‍ത്തിയ മറ്റൊരു താരം.

50 ഓവറില്‍ 3 വിക്കറ്റുകളുടെ നഷ്ടത്തില്‍ 440 റണ്‍സാണ് ന്യൂസിലാണ്ട് നേടിയത്. 232 റണ്‍സുമായി അമേലിയ കെര്‍ പുറത്താകാതെ നിന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement