ഏക ടി20യിൽ ഇന്ത്യയ്ക്ക് പരാജയം

ന്യൂസിലാണ്ടിനെതിരെയുള്ള ഏക ടി20 മത്സരത്തിൽ ഇന്ത്യന്‍ വനിതകള്‍ക്ക് പരാജയം. ക്യൂന്‍സ്‍ടൗണിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 155/5 എന്ന സ്കോര്‍ നേടിയപ്പോള്‍ ഇന്ത്യയ്ക്ക് 137/8 എന്ന സ്കോര്‍ മാത്രമാണ് എടുക്കാനായത്. 18 റൺസിന്റെ തോല്‍വിയാണ് ടീം ഏറ്റുവാങ്ങിയത്.

ന്യൂസിലാണ്ടിനായി സൂസി ബെയ്റ്റ്സ്(36), സോഫി ഡിവൈൻ(31), ലിയ താഹുഹു(27), മാഡി ഗ്രീന്‍(26) എന്നിവരാണ് റൺസ് കണ്ടെത്തിയത്. പൂജ വസ്ട്രാക്കര്‍, ദീപ്തി ശര്‍മ്മ എന്നിവര്‍ ഇന്ത്യയ്ക്കായി രണ്ട് വീതം വിക്കറ്റ് നേടി.

ഇന്ത്യന്‍ നിരയിൽ സാബിനേനി മേഘനയാണ് 37 റൺസുമായി ടോപ് സ്കോറര്‍ ആയത്. യാസ്ടിക ഭാട്ടിയ(26) റൺസ് നേടിയപ്പോള്‍ മറ്റു താരങ്ങള്‍ക്കാര്‍ക്കും കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല.

ന്യൂസിലാണ്ട് നിരയിൽ ജെസ്സ് കെര്‍, അമേലിയ കെര്‍, ഹെയിലി ജെന്‍സന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version