ന്യൂസിലാണ്ട് വനിത ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് കോച്ചായി ജേക്കബ് ഓറം

- Advertisement -

ന്യൂസിലാണ്ട് വനിത ടീമിനു പുതിയ ബൗളിംഗ് കോച്ച്. മുന്‍ ന്യൂസിലാണ്ട് താരം ജേക്കബ് ഓറം ആണ് ടീമിനെ ഇനി ബൗളിംഗ് പരിശീലിപ്പിക്കുക. ന്യൂസിലാണ്ട് ക്രിക്കറ്റ് ബോര്‍ഡാണ് വാര്‍ത്ത ഇന്ന് സ്ഥിതീകരിച്ചത്. ടീമിന്റെ ബാറ്റിംഗ് കോച്ചായി മാറ്റ് ബെല്‍ അടുത്ത വര്‍ഷം ജൂലൈ വരെ തുടരും. ഹെയ്ഡി ടിഫെന്‍ ആണ് ടീമിന്റെ മുഖ്യ കോച്ച്.

ന്യൂസിലാണ്ടിനെ 33 ടെസ്റ്റുകളിലും 36 ടി20കളിലും 160 ഏകദിനങ്ങളിലും പ്രതിനിധീകരിച്ചിട്ടുള്ള ഓറം 2014ല്‍ വനിത ടീമിന്റെ സഹ പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്നും ടീമിന്റെ ബൗളിംഗ് മേല്‍നോട്ടം ഓറത്തിനായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement