ന്യൂ സൗത്ത് വെയില്‍സ് കരിയര്‍ അവസാനിപ്പിച്ച് സാറ അലൈ

ന്യു സൗത്ത് വെയില്‍സ് ബ്രേക്കേഴ്സിന് വേണ്ടി 16 വനിത നാഷണല്‍ ക്രിക്കറ്റ് ലീഗ് സീസണുകള്‍ കളിച്ച ശേഷം പേസര്‍ സാറ അലെ കരിയര്‍ അവസാനിപ്പിച്ചുന്നു. 123 മത്സരങ്ങളിലാണ് ടീമിന് വേണ്ടി താരം കളിച്ചിട്ടുള്ളത്. 2004ല്‍ അരങ്ങേറ്റം കുറിച്ച താരം 12 കിരീടങഅങളും ടീമിനായി നേടിയിട്ടുണ്ട്. ബ്രേക്കേഴ്സ് വിക്കറ്റ് നേട്ടക്കാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തും മത്സരം കളിച്ചവുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുമാണ് സാറ.

യുവ താരങ്ങള്‍ക്ക് അവസരം നല്‍കുവാന്‍ അനുയോജ്യമായ സമയാണെന്നാണ് സാറ തന്റെ തീരുമാനത്തിന് കാരണമായി പറഞ്ഞത്. ക്രിക്കറ്റ് ന്യൂ സൗത്ത് വെയില്‍സുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും താന്‍ നന്ദി അറിയിക്കുന്നുവെന്നും സാറ വ്യക്തമാക്കി. 2017 വനിത ലോകകപ്പില്‍ തന്റെ 33ാം വയസ്സില്‍ സാറ പാക്കിസ്ഥാനെതിരെ ഓസ്ട്രേലിയയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചിരുന്നു.

ഇംഗ്ലീഷ് കൗണ്ടി ടീമായ വാര്‍വിക്ക്ഷയറിന് വേണ്ടി 2007ലും വനിത ബിഗ് ബാഷ് ലീഗില്‍ സിഡ്നി സിക്സേഴ്സിന് വേണ്ടി 73 മത്സരങ്ങളില്‍ കളിച്ച് 83 വിക്കറ്റ് നേടിയ താരം വരുന്ന ബിഗ് ബാഷ് സീസണില്‍ ടീമിനായി കളിക്കുമോ എന്നതിനെക്കുറിച്ചുള്ള തീരുമാനം പിന്നീട് മാത്രമേ എത്തുകയുള്ളു.

Exit mobile version