പവാറിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് മിതാലി, ഇത് ജീവിതത്തിലെ കറുത്ത ദിനം

രമേശ് പവാറിന്റെ ആരോപണങ്ങൾക്ക് വികാരഭരിതമായ മറുപടി നൽകി ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്. താരത്തിന്റെ പ്രൊഫഷണലിസത്തെയും സമീപനങ്ങളെയും ചോദ്യം ചെയ്ത് രമേശ് പവാർ ബി സി സി ഐ ക്ക് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് മിതാലി ട്വിറ്ററിലൂടെ തന്റെ വിഷമങ്ങൾ പങ്ക് വച്ചത്.

ഇന്നലെയാണ് മിതാലിക്കെതിരെ ഗുരുതര ആരോപങ്ങൾ അടങ്ങുന്ന 10 പേജുള്ള റിപ്പോർട്ട് ഇന്ത്യൻ വനിതാ ടീം പരിശീലകൻ രമേശ് പവാർ ബി സി സി ഐ ക്ക് നൽകിയത്. എന്നാൽ പവാറിന്റെ ആരോപണങ്ങൾ തന്റെ രാജ്യ സ്നേഹത്തെ ചോദ്യം ചെയ്യുന്നതും കഴിവുകളെ ഇടിച്ചു താഴ്ത്തുന്നതും ആണെന്നാണ് മിതാലി ട്വിറ്ററിൽ കുറിച്ചത്. തന്റെ ഇരുപത് വർഷത്തെ കരിയറിൽ താൻ ചിന്തിയ വിയർപ്പിനേയും അദ്ധ്വാനത്തെയും ചോദ്യം ചെയ്യുന്ന ആരോപണങ്ങളാണ് ഇത്, ഇത് എന്റെ ജീവിതത്തിലെ കറുത്ത ദിനമാണ് എന്നും താരം കുറിച്ചു.

ലോകകപ്പ് T20 സെമി ഫൈനലിൽ മിതാലിയെ ഇറക്കാത്തത് വിവാദമായത്തിന് പിന്നാലെ താരം ബി സി സി ഐ ക്ക് പവാറിനെ കുറിച്ച് പരാതികൾ അടങ്ങിയ കത്തയച്ചിരുന്നു. ഇതോടെയാണ്‌ ഇന്ത്യൻ വനിതാ ക്രിക്കറ്റ് രംഗത്തെ ചൂട് പിടിച്ച വിവാദം പുതിയ തലത്തിലേക്ക് എത്തിയത്.

Exit mobile version