ചരിത്ര നേട്ടം സ്വന്തമാക്കി മിത്താലി രാജ്, ഏറ്റവുമധികം ഏകദിനം കളിക്കുന്ന വനിത താരം

- Advertisement -

മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ചാര്‍ലോട്ട് എഡ്വേര്‍ഡ്സിന്റെ 191 വനിത അന്താരാഷ്ട്ര ഏകദിനങ്ങളെന്ന റെക്കോര്‍ഡ് മറികടന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മിത്താലി രാജ്. ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന ബഹുമതിയ്ക്ക് അര്‍ഹയായ മിത്താലി ഇന്ന് ഇംഗ്ലണ്ടുമായി നാഗ്പൂരില്‍ നടക്കുന്ന ആദ്യ ഏകദിന പരമ്പരയില്‍ അംഗമായതോടെയാണ് ഈ ചരിത്ര നേട്ടത്തിനു അര്‍ഹയായത്. 192 മത്സരങ്ങളാണ് മിത്താലി അന്താരാഷ്ട്ര ഏകദിനങ്ങളില്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ളത്.

അയര്‍ലണ്ടിനെതിരെ ജൂണ്‍ 1999ല്‍ ആണ് മിത്താലി രാജ് തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റത്തില്‍ 114* റണ്‍സ് നേടി ഇന്ത്യയെ താരം വിജയത്തിലേക്ക് നയിച്ചിരുന്നു. 167 മത്സരങ്ങള്‍ കളിച്ച ജൂലന്‍ ഗോസ്വാമിയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement