നാല് വിക്കറ്റുമായി മിന്നു മണിയും സജനയും, നാഗലാണ്ടിനെ 54 റണ്‍സിന് ഓള്‍ഔട്ട് ആക്കി കേരളം

വനിത സീനിയര്‍ ഏകദിന ട്രോഫിയ്ക്കായുള്ള എലൈറ്റ് ഡി മത്സരങ്ങളില്‍ കേരളത്തിനെതിരെ 54 റണ്‍‍സിന് ഓള്‍ഔട്ട് ആയി നാഗലാണ്ട്. 28.4 ഓവര്‍ മാത്രമാണ് നാഗലാണ്ട് ഇന്നിംഗ്സ് നീണ്ടത്. 13റണ്‍സ് നേടിയ അലേമീനല ആണ് ടീമിന്റെ ടോപ് സ്കോറര്‍. കേരളത്തിന് വേണ്ടി മിന്നു മണിയും സജനയും നാല് വീതം വിക്കറ്റ് നേടി.

ബറോഡയുടെ കൂടെയും മധ്യ പ്രദേശിന്റെ കൂടെയും ഏറ്റ പരാജയം കേരളത്തിന്റെ നോക്ക്ഔട്ട് സാധ്യതകള്‍ക്ക് തിരിച്ചടിയായി മാറുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ കേരളം മുംബൈയെയും പഞ്ചാബിനെയും വീഴ്ത്തിയിരുന്നു.