ചരിത്രം കുറിച്ച് എംജി യൂണിവേഴ്സിറ്റി വനിത ക്രിക്കറ്റ് ടീം

നിലവിലെ റണ്ണേര്‍സ് അപ്പുകളായ കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തി സൗത്ത് സോണ്‍ ഇന്റര്‍ യൂണിവേഴ്സിറ്റി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ കടന്ന് എംജി യൂണിവേഴ്സിറ്റി വനിതകള്‍. ക്വാര്‍ട്ടര്‍ ഫൈനലിലെ അഞ്ച് വിക്കറ്റ് ജയമാണ് എംജി സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് യൂമിവേഴ്സിറ്റി 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സാണ് നേടിയത്. ദിവ്യ പുറത്താകാതെ 22 റണ്‍സ് നേടിയപ്പോള്‍ അമയ 24 റണ്‍സ് നേടി കാലിക്കറ്റിന്റെ ടോപ് സ്കോറര്‍ ആയി. ടോപ് ഓര്‍ഡറിലെ മൂന്ന് താരങ്ങളും റണ്ണൗട്ട് രൂപത്തിലാണ് കാലിക്കറ്റിനു നഷ്ടമായത്. എംജിയ്ക്കായി അഞ്ജന രണ്ടും അപര്‍ണ്ണ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ എംജി 19ാം ഓവറില്‍ വിജയം ഉറപ്പാക്കുകയായിരുന്നു. 31 റണ്‍സ് നേടി ജോഷ്ന എംജിയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ 29 റണ്‍സുമായി പുറത്താകാതെ നിന്ന മനീഷയാണ് ടീമിന്റെ വിജയം ഉറപ്പാക്കിയത്.

സെമിയില്‍ നാളെ കേരള യൂണിവേഴ്സിറ്റിയാണ് എംജിയുടെ എതിരാളികള്‍.