വനിത റാങ്കിംഗ്, മെഗാന്‍ ഷൂട്ട് ഒന്നാമത്, ഇന്ത്യയുടെ പൂനം യാദവ് അഞ്ചാം സ്ഥാനത്ത്

ഇന്ത്യയിലെ ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ഹാട്രിക്ക് ഉള്‍പ്പെടെ പുറത്തെടുത്ത മികച്ച പ്രകടനത്തിന്റെ ബലത്തില്‍ മെഗാന്‍ ഷൂട്ട് ടി20 വനിത റാങ്കിംഗില്‍ ബൗളര്‍മാരുടെ നിരയില്‍ ഒന്നാമത്. 669 റേറ്റിംഗ് പോയിന്റോടെ മെഗാന്‍ ഷൂട്ട് ഒന്നാമതെത്തിയപ്പോള്‍ ന്യൂസിലാണ്ടിന്റെ ലെയ്ഗ് കാസ്പെറെക് 630 പോയിന്റോടെ രണ്ടാം സ്ഥാനതെത്തി. വിന്‍ഡീസിന്റെ ഹെയ്‍ലി മാത്യൂസ് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

പട്ടികയിലെ ആദ്യം പത്ത് സ്ഥാനങ്ങളിലുള്ള ഇന്ത്യന്‍ താരം പൂനം യാദവാണ്. ഓസ്ട്രേലിയയുടെ ജെസ് ജോനാസ്സെനു പിന്നിലായി അഞ്ചാം സ്ഥാനത്തുള്ള പൂനം യാദവ് 583 റേറ്റിംഗ് പോയിന്റാണ് നേടിയിട്ടുള്ളത്. ജൂലന്‍ ഗോസ്വാമി 15ാം സ്ഥാനത്തും അനൂജ പാട്ടില്‍ 17ാം സ്ഥാനവും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Comments are closed, but trackbacks and pingbacks are open.