ലോറൻ ഡൗൺ ലോകകപ്പിനില്ല

തള്ള വിരലിനേറ്റ പരിക്ക് കാരണം ന്യൂസിലാണ്ട് ബാറ്റര്‍ ലോറൻ ഡൗൺ വനിത ഏകദിന ലോകകപ്പിൽ കളിക്കില്ല. പകരം ജോര്‍ജ്ജിയ പ്ലിമറിനെ ടീമിലേക്ക് എടുത്തിട്ടുണ്ട്. ഇന്ത്യയ്ക്കെതിരെ നടന്ന അഞ്ചാം ഏകദിനത്തിൽ ക്യാച്ച് എടുക്കുന്നതിനിടെയാണ് താരത്തിന് പരിക്കേൽക്കുന്നത്.

ലോറൻ ഇന്ത്യയ്ക്കെതിരെയുള്ള മത്സരത്തിങ്ങളിൽ ശ്രദ്ധേയായ പ്രകടനങ്ങളാണ് പുറത്തെടുത്തത്. മാര്‍ച്ച് 4ന് വെസ്റ്റിന്‍ഡീസിനെതിരെയാണ് ന്യൂസിലാണ്ടിന്റെ ഈ ലോകകപ്പിലെ ആദ്യ മത്സരം.

Exit mobile version