അവസാനം കളിച്ച രണ്ട് ഇന്നിംഗ്സ് തന്റെ ആത്മവിശ്വാസം ഉയർത്തുന്നു – ഹർമ്മൻപ്രീത് കൗർ

കഴിഞ്ഞ കുറച്ച് നാളായി ഏകദിനത്തിൽ അത്ര മികച്ച ഫോമിലല്ല ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ ഹർമ്മൻപ്രീത് കൗർ. നാല് വര്‍ഷത്തിൽ ഒരു അര്‍ദ്ധ ശതകത്തിന് മേലെയുള്ള സ്കോറാണ് താരം നേടിയത്. എന്നാൽ ലോകകപ്പിന് തൊട്ടുമുമ്പ് ന്യൂസിലാണ്ടിെതിരെയുള്ള അവസാന ഏകദിന മത്സരത്തിൽ അര്‍ദ്ധ ശതകം നേടി ഫോമിലേക്ക് മടങ്ങിയെത്തിയ താരം ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള സന്നാഹ മത്സരത്തിൽ ശതകം നേടുകയും ചെയ്തു.

ഈ രണ്ട് ഇന്നിംഗ്സുകളും തന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നുവെന്നാണ് ഹര്‍മ്മന്‍പ്രീത് കൗര്‍ സൂചിപ്പിച്ചത്. തനിക്ക് തന്നെക്കുറിച്ച് ഉയര്‍ന്ന പ്രതീക്ഷയുണ്ടെന്നും തന്നെ ടീം എത്രമാത്രം ആശ്രയിക്കുന്നു എന്നതിലും വ്യക്തതയുണ്ടെന്ന് പറഞ്ഞ് താരം ന്യൂസിലാണ്ടിനെതിരെയുള്ള ഇന്നിംഗ്സ് ഏറെ നിര്‍ണ്ണായകം ആയിരുന്നുവെന്ന് കൂട്ടിചേര്‍ത്തു.

തനിക്ക് അടുപ്പുമുള്ള തന്റെ ചുറ്റുമുള്ളവര്‍ തനിക്ക് എന്നും ആത്മവിശ്വാസം തന്നിരുന്നുവെന്നും തനിക്ക് അവരോട് ഈ പിന്തുണയ്ക്ക് നന്ദി അര്‍പ്പിക്കുവാനുണ്ടെന്നും ഹ‍ർമ്മൻപ്രീത് വ്യക്തമാക്കി.

2017 ലോകകപ്പ് സെമി ഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരെ നേടിയ 171 റൺസ് തന്റെ സ്റ്റാന്‍ഡേര്‍ഡ് സെറ്റ് ചെയ്തുവെന്നാമ് താന്‍ കരുതുന്നതെന്നും അതിനാൽ തന്നെ തന്റെ ചെറിയ സ്കോറുകള്‍(40, 50 തുടങ്ങിയവ) അത്ര പ്രാധാന്യമുള്ളതല്ലെന്ന് തോന്നിപ്പിക്കുന്നതെന്നും ഹ‍ർമ്മൻപ്രീത് പറഞ്ഞു.