ഖാലിദ് മഹമ്മുദ് ബംഗ്ലാദേശ് വനിത ടീമിന്റെ ടെക്നിക്കൽ ഡയറക്ടര്‍

ബംഗ്ലാദേശ് വനിത ടീമിന്റെ ടെക്നിക്കൽ ഡയറക്ടര്‍ ആയി ഖാലിദ് മഹമ്മുദിനെ നിയമിച്ചു. നവംബര്‍ 21ന് ആരംഭിക്കാനിരിക്കുന്ന ഐസിസി ലോകകപ്പ് ക്വാളിഫയറിനുള്ള ടീമിന്റെ ടെക്നിക്കൽ ഡയറക്ടര്‍ ആയിട്ടാണ് ഇപ്പോല്‍ നിയമനം.

മുന്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ആയിരുന്ന മഹമ്മുദ് പിന്നീട് പുരുഷ ദേശിയ ടീമിന്റെ താത്കാലിക മുഖ്യ കോച്ചിന്റെ പദവിയും അലങ്കരിച്ചിട്ടുണ്ട്. നിലവിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍മാരിൽ ഒരാളാണ് ഖാലിദ്.

സിംബാബ്‍വേയിലാണ് ഐസിസി ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ നടക്കുന്നത്. ടൂര്‍ണ്ണമെന്റിന് മുമ്പ് സിംബാബ്‍വേയ്ക്കെതിരെ ബംഗ്ലാദേശ് വനിതകള്‍ മൂന്ന് ഏകദിന മത്സരങ്ങള്‍ കളിക്കും.

നവംബര്‍ 10, 12, 15 തീയ്യതികളിലാണ് ഈ മത്സരങ്ങള്‍.

 

Exit mobile version