കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച, 87 റൺസിന് ഓള്‍ഔട്ട്

U19keralawomen

വനിതകളുടെ അണ്ടര്‍ 19 ഏകദിന ട്രോഫിയ്ക്കായുള്ള മത്സരത്തിൽ ഹരിയാനയ്ക്കെതിരെ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച. ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കേരളം 87 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

30.4 ഓവറിൽ കേരളം ഓള്‍ഔട്ട് ആയപ്പോള്‍ 29 റൺസ് നേടിയ അബിനയാണ് ടീമിന്റെ ടോപ് സ്കോറര്‍. നിത്യ ലൂര്‍ഥ്(11) ആണ് രണ്ടക്ക സ്കോറിലെത്തിയ മറ്റൊരു താരം.

ഹരിയാനയ്ക്ക് വേണ്ടി അന്നു മല്‍ഹന്‍, സോണിയ മെന്‍ധിയ എന്നിവര്‍ മൂന്ന് വീതം വിക്കറ്റും അമന്‍ദീപ് കൗര്‍ 2 വിക്കറ്റും നേടി.

Previous articleമധ്യനിരയ്ക്ക് ആത്മവിശ്വാസമില്ല – സഞ്ജു സാംസൺ
Next articleബംഗാളിനെ എറിഞ്ഞിട്ട് കേരളം, വിജയ് വിശ്വനാഥിന് 5 വിക്കറ്റ്