കേരളത്തിനെതിരെ 2 പന്ത് അവശേഷിക്കെ 2 വിക്കറ്റ് വിജയം നേടി ബറോഡ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കേരളം നല്‍കിയ 195 റണ്‍സ് ലക്ഷ്യം അവസാന ഓവറില്‍ രണ്ട് പന്ത് അവശേഷിക്കെ നേടി ബറോഡ വനിതകള്‍. ഇന്ന് നടന്ന മത്സരത്തില്‍ കേരളം 47.3 ഓവറില്‍ 194 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ ബറോഡ 49.4 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്. അവസാന ഓവറില്‍ നാല് റണ്‍സായിരുന്നു ബറോഡ നേടേണ്ടിയിരുന്നത്.

കേരളത്തിനായി ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്ത മിന്നു മണിയാണ് ഓവര്‍ എറിഞ്ഞതെങ്കിലും ബറോഡയുടെ വിജയം തടയുവാന്‍ താരത്തിനായില്ല. 54 റണ്‍സുമായി അമൃത ജോസഫ്, പിഎ പട്ടേല്‍(34), താരാന്നും പത്താന്‍(31), ഹരുതു പട്ടേല്‍(27) എന്നിവരാണ് ബറോഡയ്ക്ക് വേണ്ടി വിജയമൊരുക്കിയത്. കേരള നിരയില്‍ മിന്നു മണി മൂന്ന് വിക്കറ്റ് നേടി.