4 റണ്‍സ് വിജയം, കേരള വനിതകള്‍ അണ്ടര്‍ 23 ടി20 ടൂര്‍ണ്ണമെന്റ് ഫൈനലില്‍

Pic Credits : Kerala Cricket Association

മുംബൈയ്ക്കെതിരെ വിജയം ഉറപ്പിച്ച് കേരളം അണ്ടര്‍ 23 ടി20 ടൂര്‍ണ്ണമെന്റ് ഫൈനലില്‍. മുംബൈ ബികെസി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ കേരളത്തിനു ടോസ് ലഭിച്ചപ്പോള്‍ ടീം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 20 ഓവറില്‍ 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ 89 റണ്‍സ് മാത്രമേ ടീം നേടിയുള്ളുവെങ്കിലും തിരിച്ച് മുംബൈയെ19.5 ഓവറില്‍ 85 റണ്‍സിനു ഓള്‍ഔട്ട് ആക്കി കേരളം ഫൈനല്‍ സ്ഥാനം ഉറപ്പിച്ചു. ഫൈനലില്‍ മഹാരാഷ്ട്രയാണ് കേരളത്തിന്റെ എതിരാളികള്‍.

ദൃശ്യ ഐവി 25 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഓപ്പണിംഗ് താരം ജിലു ജോര്‍ജ്ജ് 23 റണ്‍സും ആരതി ജയ്പാല്‍ 13 റണ്‍സും നേടി. മുംബൈയ്ക്കായി വൃഷാലി ഭഗത് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ പി നായിക്, ജാന്‍വി കാടേ, ഫാത്തിമ ജാഫര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് വേണ്ടി 14 റണ്‍സ് വീതം നേടി എസ്കെ റൗത്ത്, പി നായിക് എന്നിവരാണ് തിളങ്ങിയതെങ്കിലും കേരള വനിതകള്‍ ടീമിനെ ഓള്‍ഔട്ടാക്കി ജയം ഉറപ്പാക്കി.

കീര്‍ത്തി കെ ജെയിംസ് മൂന്ന് വിക്കറ്റും മിന്നു മണി രണ്ടും വിക്കറ്റ് നേടിയപ്പോള്‍ അനീന മാത്യൂസ്, സൗരഭ്യ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleയുവന്റസിനെതിരായി മുഴുവൻ സ്ക്വാഡുമായി റയൽ വിമാനം കയറി
Next articleഅഞ്ച് വര്‍ഷം, നൂറിലധികം അന്താരാഷ്ട്ര മത്സരങ്ങള്‍, ഇന്ത്യന്‍ ക്രിക്കറ്റിനു തിരക്കോട് തിരക്ക്