കേരള വനിതകള്‍ ചാമ്പ്യന്മാര്‍

Pic Credits : Kerala Cricket Association

മഹാരാഷ്ട്രയ്ക്കെതിരെ അഞ്ച് വിക്കറ്റ് ജയം നേടി കേരളത്തിന്റെ വനിതകള്‍ അണ്ടര്‍ 23 ക്രിക്കറ്റ് ചാമ്പ്യന്മാര്‍. ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര 20 ഓവറില്‍ 4 വിക്കറ്റുകളുടെ നഷ്ടത്തില്‍ 114 റണ്‍സ് നേടിയപ്പോള്‍ കേരളം അവസാന ഓവറില്‍ ജയം നേടി. ഒരു പന്ത് ശേഷിക്കെയാണ് 5 വിക്കറ്റിന്റെ ജയം വനിത ടീം നേടിയത്.

ഓപ്പണര്‍മാരായ എംആര്‍ മാഗ്രേ(33), പ്രിയങ്ക സുഭാഷ് ഗോഡ്കേ(24), ടിഎസ് ഹാസാബനിസ്(24) എന്നിരാണ് മഹാരാഷ്ട്ര നിരയില്‍ റണ്‍സ് കണ്ടെത്തിയത്. എസ്എ ലോങ്കര്‍ 13 പന്തില്‍ 17 റണ്‍സ് നേടി. വിക്കറ്റുകള്‍ക്കിടയിലുള്ള ഓട്ടമാണ് മഹാരാഷ്ട്രയെ ചതിച്ചത്. മൂന്ന് ബാറ്റിംഗ് താരങ്ങള്‍ അത്തരത്തില്‍ പുറത്തായി. കീര്‍ത്തി ജെയിംസിനാണ് കേരള നിരയില്‍ ഏക വിക്കറ്റ് ലഭിച്ചത്.

കേരളത്തിന്റെ തുടക്കം പാളിയെങ്കിലും അക്ഷയ-സജ്ന കൂട്ടുകെട്ട് കേരളത്തിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 11.5 ഓവറില്‍ 50/4 എന്ന നിലയില്‍ നിന്നാണ് കേരളം വിജയം ഉറപ്പാക്കിയത്. 37 റണ്‍സ് നേടിയ അക്ഷയ റണ്ണൗട്ടായെങ്കിലും സജ്ന(24*), ദൃശ്യ(16*) എന്നിവര്‍ കിരീടത്തിലേക്ക് ടീമിനെ നയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅൽ സാദിന്റെ പരിശീലകനാകാൻ സാവി
Next articleസൂപ്പർ കപ്പിനായുള്ള കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡ് പ്രഖ്യാപിച്ചു, ഋഷി ദത്തും ടീമിൽ