Katherinebrunt

കാത്റിന്‍ സ്കിവര്‍ -ബ്രണ്ട് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഇംഗ്ലണ്ട് വനിത അന്താരാഷ്ട്ര താരം കാത്റിന്‍ സ്കിവര്‍-ബ്രണ്ട് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. താരം ദി ഹണ്ട്രെഡിൽ തുടര്‍ന്നും കളിക്കുമെന്നാണ് അറിയുന്നത്. കഴിഞ്ഞ വര്‍ഷം താരം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. 19 വര്‍ഷത്തെ കരിയറിൽ 14 ടെസ്റ്റുകളും 141 ഏകദിനങ്ങളും 112 ടി20 മത്സരങ്ങളിലും താരം ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇവയിൽ നിന്ന് 335 വിക്കറ്റുകളും താരം നേടി.

ബാറ്റിംഗിൽ ലോവര്‍ ഓര്‍ഡറിൽ കളിക്കുന്ന താരം ഏകദിനങ്ങളിൽ രണ്ട് അര്‍ദ്ധ ശതകങ്ങളും ടെസ്റ്റിൽ ഒരെണ്ണവും നേടിയിട്ടുണ്ട്. ജൂണിൽ നടക്കുന്ന ഓസ്ട്രേലിയയ്ക്കെതിരെയുള്ള പരമ്പരയ്ക്ക് മുമ്പായാണ് താരത്തിന്റെ വിരമിക്കൽ തീരുമാനം. ഇംഗ്ലണ്ടിനായി നാല് ആഷസ് നേട്ടം സ്വന്തമാക്കിയയാളാണ് കാത്റിന്‍.

Exit mobile version