രണ്ടാം റാങ്കിലേക്ക് ഉയര്‍ന്ന് ജൂലന്‍ ഗോസ്വാമി

വനിതകളുടെ ഏകദിന ബൗളിംഗ് റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് ഇന്ത്യയുടെ ജൂലന്‍ ഗോസ്വാമി. 760 റേറ്റിംഗ് പോയിന്റുമായി ഓസ്ട്രേലിയയുടെ ജെസ്സ് ജോന്നാസന്‍ ഒന്നാം റാങ്കിലുള്ള പട്ടികയിൽ ജൂലന്‍ ഗോസ്വാമി 727 പോയിന്റാണ് നേടിയിട്ടുള്ളത്.

നാല് ഇംഗ്ലണ്ട് താരങ്ങളും രണ്ട് ഓസ്ട്രേലിയന്‍ താരങ്ങളുമുള്ള പട്ടികയിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് മൂന്ന് താരങ്ങളും ആദ്യ പത്തിൽ ഇടം പിടിച്ചിട്ടുണ്ട്.

Exit mobile version