
ഇംഗ്ലണ്ടിനെ 2-1നു കീഴടക്കി ഇന്ത്യയ്ക്ക് ഏകദിന പരമ്പര നേട്ടം. ഇന്ന് നടന്ന മൂന്നാം ഏകദിന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 201/9 എന്ന നിലയില്‍ ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ 45.2 ഓവറില്‍ 2 വിക്കറ്റുകളുടെ നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. സ്മൃതി മന്ഥാന, മിത്താലി രാജ്, ദീപ്തി ശര്‍മ്മ എന്നിവര്‍ നേടിയ അര്‍ദ്ധ ശതകങ്ങളാണ് ഇന്ത്യയെ ആധികാരിക വിജയത്തിലേക്ക് നയിച്ചത്.
ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും ആമി എല്ലെന്‍ ജോണ്‍സ് ഒഴികെ ആര്‍ക്കും തന്നെ മികവ് പുലര്‍ത്താനായില്ല ടീമില്‍. 94 റണ്‍സ് നേടിയ ആമി റണ്‍ഔട്ട് ആവുകയായിരുന്നു. 36 റണ്‍സ് നേടിയ ഹീത്തര്‍ നൈറ്റ് ആണ് റണ്‍സ് കണ്ടെത്തിയ മറ്റൊരു താരം. ഇന്നിംഗ്സിലെ അവസാന പന്തിലാണ് ആമി പുറത്തായത്. ഇന്ത്യയ്ക്കായി ജൂലന്‍ ഗോസ്വാമി, രാജേശ്വരി ഗായക്വാഡ്, ദീപ്തി ശര്‍മ്മ, പൂനം യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.
ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ മിത്താലി രാജ് 74 റണ്‍സുമായി പുറത്താകാതെ ടീമിന്റെ ടോപ് സ്കോറര്‍ ആയി. ദീപ്തി ശര്‍മ്മ 54 റണ്‍സ് നേടി ക്യാപ്റ്റനു മികച്ച പിന്തുണ നല്കി. 53 റണ്‍സ് നേടിയ സ്മൃതി മന്ഥാന പരിക്കേറ്റ് പിന്മാറുകയായിരുന്നു. ദീപ്തി ശര്‍മ്മ കളിയിലെ താരവും സ്മൃതി മന്ഥാന പരമ്പരയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.
അന്യ ഷ്രുബ്സോളാണ് ഇംഗ്ലണ്ടിനായി രണ്ട് വിക്കറ്റുകള്‍ നേടിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial