
ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മികവ് പുലര്‍ത്താനായില്ല. 42 റണ്‍സ് നേടിയ സ്മൃതി മന്ഥാന ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ദീപ്തി ശര്‍മ്മ 26 റണ്‍സുമായി പുറത്താകാതെ നിന്നു. ദേവി വൈദ്യ(11) ആണ് രണ്ടക്കം കടന്ന മറ്റൊരു താരം. ഇന്ത്യ 37.2 ഓവറില്‍ 113 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.
ഇംഗ്ലണ്ടിനു വേണ്ടി ഡാനിയേല്‍ ഹേസലും സോഫി എക്സെല്‍സ്റ്റോണും നാല് വീതം വിക്കറ്റ് നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial