ഇംഗ്ലണ്ടിനെ കുറഞ്ഞ സ്കോറിനു പുറത്താക്കി ഇന്ത്യ

ടി20 ടൂര്‍ണ്ണമെന്റിലെ മോശം ഫോം മറികടക്കുവാനായി ഏകദിനത്തിലെ ആദ്യ മത്സരത്തില്‍ മികവ് കാട്ടി ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ ഇന്ത്യ 49.3 ഓവറില്‍ 207 റണ്‍സിനു ഓള്‍ഔട്ട് ആക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ 141/7 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിനെ അവസാന വിക്കറ്റുകളിലെ ചെറുത്ത് നില്പാണ് സ്കോര്‍ 200 കടക്കുവാന്‍ സഹായിച്ചത്.

45 റണ്‍സ് നേടിയ ഫ്രാന്‍ വില്‍സണ്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ ഡാനിയേല്‍ ഹാസെല്‍ 33 റണ്‍സുമായി വാലറ്റത്തില്‍ നിര്‍ണ്ണായക പ്രകടനം കാഴ്ചവെച്ചു. താമി ബ്യൂമോണ്ട്(37), ഡാനിയേല്‍ വയട്ട്(27), നത്താലി സ്കീവര്‍(21) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. ഇന്ത്യയ്ക്കായി പൂനം യാദവ് നാലും എക്ത ബിഷ്ട് മൂന്നും വിക്കറ്റ് നേടി. ദീപ്തി ശര്‍മ്മയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചപ്പോള്‍ ജൂലന്‍ ഗോസ്വാമിയാണ് വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ച മറ്റൊരു താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇന്ത്യയുടെ നാലാം മെഡല്‍ വെങ്കല രൂപത്തില്‍, ജേതാവ് ദീപക് ലാത്തര്‍
Next articleചരിത്ര നേട്ടം സ്വന്തമാക്കി മിത്താലി രാജ്, ഏറ്റവുമധികം ഏകദിനം കളിക്കുന്ന വനിത താരം