ഇന്ത്യയ്ക്ക് നാല് വിക്കറ്റ് വിജയം

ശ്രീലങ്കയ്ക്കെതിരെ നാല് വിക്കറ്റ് വിജയം നേടി ഇന്ത്യന്‍ വനിതകള്‍. 171 റൺസിന് ശ്രീലങ്കയെ എറിഞ്ഞൊതുക്കിയ ശേഷം 38 ഓവറിൽ 176/6 എന്ന സ്കോര്‍ നേടിയാണ് ഇന്ത്യയുടെ വിജയം. 44 റൺസ് നേടിയ ഹര്‍മ്മന്‍പ്രീത് കൗറും ഷഫാലി വര്‍മ്മ(35), ഹര്‍ലീന്‍ ഡിയോള്‍(34), ദീപ്തി ശര്‍മ്മ(22*), പൂജ വസ്ട്രാക്കര്‍(21*) എന്നിവരാണ് ഇന്ത്യന്‍ നിരയിൽ തിളങ്ങിയത്.

4 വിക്കറ്റ് നേടി ഇനോക രണവീരയും 2 വിക്കറ്റ് നേടി ഒഷാഡി രണസിംഗേയും ശ്രീലങ്കയ്ക്കായി വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു.