
ഇന്ത്യന്‍ പര്യടനത്തിനു മുന്നോടിയായി ഓസ്ട്രേലിയയ്ക്ക് തങ്ങളുടെ രണ്ടാം സന്നാഹ മത്സരത്തിലും വിജയം. ആദ്യ മത്സരത്തില്‍ ഇന്ത്യ എ ടീമിനെ 321 റണ്‍സിനു പരാജയപ്പെടുത്തിയ ഓസ്ട്രേലിയന്‍ വനിതകള്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ 9 വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ 46.2 ഓവറില്‍ 170 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ലക്ഷ്യം 26 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ മറികടന്നു. 63 റണ്‍സുമായി മെഗ് ലാന്നിംഗ്, എല്‍സെ പെറി(38) എന്നിവര്‍ റിട്ടേര്‍ഡ് ഹര്‍ട്ട് ആയി മടങ്ങിയപ്പോള്‍ അലൈസ ഹീലി(31) ആണ് പുറത്തായ ഓസ്ട്രേലിയന്‍ താരം. ഇന്ത്യയുടെ കവിത പട്ടേലിനാണ് ഏക വിക്കറ്റ് ലഭിച്ചത്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ അനൂജ പാട്ടില്‍ ആണ് ടീമിന്റെ ടോപ് സ്കോറര്യ 49 റണ്‍സാണ് അനൂജ നേടിയത്. 37 റണ്‍സ് നേടി ദയാലന്‍ ഹേമലതയും 22 റണ്‍സ് നേടിയ പ്രിയ പൂനിയയുമാണ് റണ്‍സ് കണ്ടെത്തിയ മറ്റു താരങ്ങള്‍. ഓസ്ട്രേലിയയ്ക്കായി അമാന്‍ഡ വെല്ലിംഗ്ടണ്‍ മൂന്നും ആഷ്ലെഗ് ഗാര്‍ഡ്നര്‍ രണ്ടും വിക്കറ്റ് നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial