Harleendeol

ഫൈനലില്‍ ഇന്ത്യ പതറി, ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കുവാന്‍ 110 റൺസ്

ത്രിരാഷ്ട്ര പരമ്പരയിലെ ഫൈനൽ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ ബാറ്റിംഗ് പതറി. 20 ഓവറിൽ ടീം 4 വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് മാത്രമാണ് നേടിയത്. പരമ്പരയിലെ മത്സരങ്ങളിൽ ആധികാരിക വിജയം നേടിയെത്തിയ ഇന്ത്യയ്ക്ക് പക്ഷേ ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് രണ്ടാം ഓവറിൽ തന്നെ സ്മൃതി മന്ഥാനയെ നഷ്ടമായി.

ജെമീമ റോഡ്രിഗസ് പുറത്താക്കുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 21 റൺസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ഹര്‍ലീന്‍ ഡിയോള്‍ – ഹര്‍മ്മന്‍പ്രീത് കൗര്‍ കൂട്ടുകെട്ട് 48 റൺസ് മൂന്നാം വിക്കറ്റിൽ നേടിയെങ്കിലും ഇന്നിംഗ്സിന് വേഗത നൽകുവാന്‍ ആര്‍ക്കും സാധിച്ചില്ല.

21 റൺസ് നേടിയ കൗര്‍ പുറത്താകുമ്പോള്‍ ഇന്ത്യ 15 ഓവറിൽ 69/3 എന്ന നിലയിലായിരുന്നു. ഹര്‍ലീന്‍ ഡിയോള്‍ – ദീപ്തി ശര്‍മ്മ കൂട്ടുകെട്ട് ആണ് ഇന്ത്യയെ നൂറ് കടത്തിയത്. ഹര്‍ലീന്‍ 56 പന്തിൽ 46 റൺസും ദീപ്തി 14 പന്തിൽ 16 റൺസും നേടി.

Exit mobile version