2022 കോമണ്‍വെല്‍ത്ത് ഗെയിംസിന് നേരിട്ട് യോഗ്യത നേടി ഇന്ത്യയുള്‍പ്പെടെ ആറ് ടീമുകള്‍

Indwomen

ഇന്ത്യയുള്‍പ്പെടെ 6 ടീമുകള്‍ക്ക് കോമണ്‍വെല്‍ത്ത് ഗെയിംസ് 2022ന് നേരിട്ട് യോഗ്യത ലഭിച്ചിരിക്കുന്നതായി അറിയിച്ച് ഐസിസി. ബാക്കി രണ്ട് ടീമുകള്‍ ആരൊക്കെയെന്ന് യോഗ്യത റൗണ്ട് വെച്ച് തീരുമാനിക്കുമെന്നും ഐസിസി അറിയിച്ചു. ഇംഗ്ലണ്ടിലെ ബിര്‍മിംഗ്ഹാമിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് അരങ്ങേറുക.

ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ഇന്ത്യ, ന്യൂസിലാണ്ട്, ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാന്‍ എന്നിവരാണ് ആറ് രാജ്യങ്ങള്‍. വനിത ക്രിക്കറ്റിനെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഉള്‍പ്പെടുത്തുന്നതായി 2019ല്‍ പ്രഖ്യാപനം വന്നത്.