ഇന്ത്യന്‍ വനിതകളുടെ ഓസ്ട്രേലിയന്‍ പര്യടനം മാറ്റി വെച്ചു

- Advertisement -

ഇന്ത്യന്‍ വനിതകള്‍ ഓസ്ട്രേലിയയില്‍ നടത്താനിരുന്ന പര്യടനം മാറ്റി വെച്ചതായി അറിയിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. ജനുവരി 2021ല്‍ മൂന്ന് ഏകദിനങ്ങളിലായിരുന്നു ടീമുകള്‍ ഏറ്റുമുട്ടേണ്ടിയിരുന്നത്. എന്നാല്‍ പര്യടനം അടുത്ത സീസണിലേക്ക് മാറ്റുകയാണെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ താത്കാലിക സിഇഒ നിക്ക് ഹോക്ക്ലേയാണ് വിവരം പുറത്ത് വിട്ടത്.

കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഈ മാറ്റത്തിനായി ബോര്‍ഡ് മുതിരേണ്ടി വന്നതെന്ന് നിക്ക് വ്യക്തമാക്കി. അടുത്ത സീസണില്‍ മൂന്ന് ടി20 മത്സരങ്ങള്‍ കൂടി ഉള്‍പ്പെടുത്തുവാന്‍ ബോര്‍ഡുകള്‍ ശ്രമിക്കുന്നുണ്ടെന്നും ഇത് ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ആരാധകര്‍ക്ക് വിരുന്ന് നല്‍കുമെന്നും നിക്ക് സൂചിപ്പിച്ചു.

വേദിയും തീയ്യതികളും വഴിയെ ബോര്‍ഡുകള്‍ തീരുമാനിക്കുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു.

Advertisement