എട്ട് മത്സരങ്ങളുടെ വിലക്കിന് ശേഷം ഹെയ്‍ലി മാത്യൂസ് ക്രിക്കറ്റിലേക്ക് ഇന്ത്യന്‍ പരമ്പരയ്ക്കിടെ മടങ്ങിയെത്തും

ഇന്ത്യയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വിന്‍ഡീസ് വനിത താരം ഹെയ്‍ലി മാത്യൂസ് സെലക്ഷന് ലഭ്യമാകുമെന്ന് അറിയിച്ച് വിന്‍ഡീസ് ബോര്‍ഡ്. അച്ചടക്ക നടപടിയെത്തുടര്‍ന്ന് താരത്തിനെ എട്ട് മത്സരങ്ങളില്‍ നിന്ന് വിലക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഓസ്ട്രേലിയന്‍ പര്യടനം പൂര്‍ണ്ണമായും നഷ്ടമായ താരത്തിന് ഇന്ത്യയ്ക്കെതിരെയുള്ള ആദ്യ രണ്ട് ഏകദിനങ്ങളും നഷ്ടമാകും.

സെപ്റ്റംബര്‍ 2019ല്‍ ആണ് മാത്യൂസിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഓസ്ട്രേലിയയ്ക്കെതിരെ മൂന്ന് വീതം ഏകദിനങ്ങളും ടി20യുമാണ് വിന്‍ഡീസ് ഓള്‍റൗണ്ടര്‍ക്ക് നഷ്ടമായത്. 21 വയസ്സുകാരി താരത്തിന് ഇന്ത്യയ്ക്കെതിരെ ഒരു ഏകദിനവും അഞ്ച് ടി20 മത്സരങ്ങളിലും കളിക്കാന്‍ അവസരം ലഭിക്കുമെന്നാണ് കരുതുന്നത്.