ഇംഗ്ലണ്ട് വനിതകള്‍ക്ക് ശമ്പള വര്‍ദ്ധനവ്

- Advertisement -

ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് വനിതകള്‍ക്ക് കൂറ്റന്‍ ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിച്ച് ബോര്‍ഡ്. താരങ്ങള്‍ക്ക് 40%ലധികം വര്‍ദ്ധനവാണ് ഉണ്ടാകുകയെന്നതാണ് ആദ്യ സൂചനകള്‍. പത്തോളം താരങ്ങള്‍ക്ക് 50%ലധികം പ്രകടനത്തെ ആസ്പദമാക്കിയുള്ള വര്‍ദ്ധനവും ഉണ്ടെന്നാണ് ബോര്‍ഡ് വൃത്തങ്ങള്‍ പറയുന്നത്. പുതിയ കരാറുകള്‍ 2019 അവസാനം വരെയുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. പരമ്പര വിജയത്തിനു ബോണ്‍സുകളും ലഭിക്കുമെന്ന് അറിയുന്നു.

വനിതകള്‍ക്കും പുരുഷന്മാര്‍ക്കും ഇപ്പോള്‍ തുല്യമായ വേതനങ്ങളല്ല. എന്നാല്‍ ഇത് തമ്മിലുള്ള അന്തരം കുറച്ച് കൊണ്ടുവരാനുള്ള തീവ്രമായ ശ്രമമാണ് ബോര്‍ഡ് കൈക്കൊള്ളാന്‍ ശ്രമിക്കുന്നതെന്നാണ് ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement