അനായാസം ഇംഗ്ലണ്ട്, പരമ്പരയില്‍ ഒപ്പമെത്തി

- Advertisement -

ഇന്ത്യയ്ക്കെതിരെ രണ്ടാം ഏകദിനത്തില്‍ 8 വിക്കറ്റ് വിജയം സ്വന്തമാക്കി ഇംഗ്ലണ്ട് വനിതകള്‍ പരമ്പരയില്‍ ഇന്ത്യയ്ക്കൊപ്പമെത്തി. ഇന്ത്യയെ 113 റണ്‍സിനു ഓള്‍ഔട്ടാക്കിയ ശേഷം 2 വിക്കറ്റ് നഷ്ടത്തില്‍ ടീം 29 ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. 47 റണ്‍സ് നേടിയ ഡാനിയേല്‍ വയട്ട് 39 റണ്‍സുമായി പുറത്താകാതെ നിന്ന താമി ബ്യൂമോണ്ട് എന്നിവരുടെ പ്രകടനമാണ് ഇംഗ്ലണ്ട് ബാറ്റിംഗില്‍ മികച്ച് നിന്നത്. ഇന്ത്യയ്ക്കായി ഏകത ബിഷ്ട് രണ്ട് വിക്കറ്റ് നേടി. ക്യാപ്റ്റന്‍ ഹീത്തര്‍ നൈറ്റ് 26 റണ്‍സുമായി ബ്യൂമോണ്ടിനു മികച്ച പിന്തുണ നല്‍കി.

നേരത്തെ 37.2 ഓവറില്‍ ഇന്ത്യ 113 റണ്‍സിനു ഓള്‍ഔട്ട് ആയി. 42 റണ്‍സ് നേടിയ സ്മൃതി മന്ഥാനയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. സോഫി എക്സെല്‍സ്റ്റോണ്‍, ഡാനിയേല്‍ ഹേസല്‍ എന്നിവര്‍ ഇംഗ്ലണ്ടിനായി നാല് വീതം വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement