ഇംഗ്ലണ്ടിന്റെ വനിത ആഷസ് ടെസ്റ്റ് സ്ക്വാഡ് പ്രഖ്യാപിച്ചു

- Advertisement -

ഓസ്ട്രേലിയയ്ക്കെതിരെ ആഷസ് പരമ്പരയിലെ ഏക ടെസ്റ്റ് മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചു. 21 വയസ്സുള്ള സ്പിന്നര്‍ ക്രിസ്റ്റി ഗോര്‍ഡണെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിന്‍ഡീസില്‍ 2018ല്‍ നടന്ന ടി20 ലോകകപ്പില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്ത താരമാണ് ഗോര്‍ഡന്‍. എന്നാല്‍ പിന്നീട് താരം പരിക്കേറ്റ് ടീമില്‍ നിന്ന് പുറത്താകുകയായിരുന്നു. പരിക്കിന്റെ പിടിയിലായിരുന്ന മറ്റൊരു താരം കാത്തറിന്‍ ബ്രണ്ടും തിരികെ ടീമിലേക്ക് മടങ്ങിയെത്തുന്നു.

നിലവില്‍ ഏകദിനം 3-0ന് വിജയിച്ചതോടെ ഓസ്ട്രേലിയ 6 പോയിന്റിന് പരമ്പരയില്‍ മുന്നിലാണ്. ടെസ്റ്റിലെ വിജയം 4 പോയിന്റാണ് ടീമുകള്‍ക്ക് നല്‍കുക. ഇംഗ്ലണ്ട് വിജയം നേടി ലീഡ് കുറയ്ക്കുവാന്‍ ശ്രമിക്കുമ്പോള്‍ വിജയത്തോടെ പരമ്പര സ്വന്തമാക്കുവാനുള്ള ശ്രമമാണ് ഓസ്ട്രേലിയയുടെ. ടെസ്റ്റിന് ശേഷം ഇരു ടീമുകളും മൂന്ന് ടി20യില്‍ പങ്കെടുക്കും. ടി20യില്‍ ഒരു വിജയത്തിന് മൂന്ന് പോയിന്റാണ് ലഭിക്കുന്നത്.

ഇംഗ്ലണ്ട് സ്ക്വാഡ്: ഹീത്തര്‍ നൈറ്റ്, താമി ബ്യൂമോണ്ട്, കാത്തറിന്‍ ബ്രണ്ട്, കേറ്റ് ക്രോസ്, സോഫി എക്സെല്‍സ്റ്റോണ്‍, ജോര്‍ജ്ജിയ എല്‍വിസ്സ്, ക്രിസ്റ്റി ഗോര്‍ഡന്‍. ആമി ജോണ്‍സ്, ലോറ മാര്‍ഷ്, നത്താലി സ്കിവര്‍, അന്യ ഷ്രുബ്സോള്‍, ലോറന്‍ വിന്‍ഫീല്‍ഡ്, സാറ ടെയിലര്‍

Advertisement