ഏകത ബിഷ്ടിനു പരിക്ക്, പകരം രാജേശ്വരി ഗായക്വാഡ് ടീമില്‍

ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകള്‍ പങ്കെടുക്കുന്ന ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ നിന്ന് ഏകത ബിഷ്ട് പരിക്കേറ്റ് പുറത്ത്. പകരം രാജേശ്വരി ഗായക്വാഡിനെ ടീമില്‍ ഇന്ത്യ ഉള്‍പ്പെടുത്തി. മാര്‍ച്ച് 18നു ഓസ്ട്രേലിയയ്ക്കെതിരെയുള്ള മൂന്നാം ഏകദിനത്തിനിടെയാണ് ഏകതയ്ക്ക് പരിക്കേറ്റത്. ഇതിനെത്തുടര്‍ന്ന് താരത്തിനു 10 ദിവസത്തെ വിശ്രമം ആവശ്യമായി വരുകയായിരുന്നു.

ഇന്ത്യ ആദ്യം പ്രഖ്യാപിച്ച ടീമില്‍ ഗായക്വാഡിനെ ഒഴിവാക്കി ഏകത ബിഷ്ടിനെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ടീമിന്റെ ഭാഗമായിരുന്ന രാജേശ്വരി അന്ന് മൂന്ന് മത്സരങ്ങളില്‍ നിന്ന് 4 വിക്കറ്റുകള്‍ നേടിയിരുന്നു.

മാര്‍ച്ച് 22നു(നാളെ) ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരത്തോടെയാണ് ത്രിരാഷ്ട്ര പരമ്പര ആരംഭിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസെക്കൻഡ് ഡിവിഷൻ; എഫ് സി കേരളയ്ക്ക് രണ്ടാം ജയം
Next articleസ്പർസ് താരത്തെ സ്വന്തമാക്കാൻ ചെൽസിയും പി എസ് ജി യും രംഗത്ത്