Danevanniekerk

അന്താരാഷ്ട്ര കരിയറിന് അവസാനം കുറിച്ച് ഡെയിന്‍ വാന്‍ നീകെര്‍ക്ക്

തന്റെ അന്താരാഷ്ട്ര കരിയറിന് അവസാനം കുറിച്ച് ദക്ഷിണാഫ്രിക്കന്‍ വനിത താരം ഡെയിന്‍ വാന്‍ നീകെര്‍ക്ക്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നീകെര്‍ക്കിന്റെ ഭാര്യയും ദക്ഷിണാഫ്രിക്കന്‍ താരവുമായ മരിസാന്നേ കാപ് സോഷ്യൽ മീഡിയയിലൂടെ ഇതിനെക്കുറിച്ച് സൂചന നൽകിയിരുന്നു. 29ാം വയസ്സിലാണ് ഡെയിന്‍ വിരമിക്കുന്നത്.

സെപ്റ്റംബര്‍ 2021ന് ശേഷം ദക്ഷിണാഫ്രിക്കയ്ക്കായി കളിക്കാതിരുന്ന താരം ഫെബ്രുവരിയിൽ നാട്ടിൽ നടന്ന ടി20 ലോകകപ്പിൽ ഫിറ്റ്നെസ്സ് തെളിയിക്കുവാന്‍ സാധിക്കാത്തതിനാലാണ് ടീമിലിടം ലഭിയ്ക്കാതെ പോയത്. ദക്ഷിണാഫ്രിക്കയുടെ 2 കിലോമീറ്റര്‍ ഓട്ടം എന്ന ഫിറ്റ്നെസ്സ് ടെസ്റ്റ് 18 സെക്കന്‍ഡ് കുറവ് സമയത്തിലാണ് താരം പൂര്‍ത്തിയാക്കിയത്. ഇതാണ് താരത്തിന് ടീമിലെ ഇടം നഷ്ടമാക്കിയത്.

ദക്ഷിണാഫ്രിക്കയെ 50 ഏകദിന മത്സരങ്ങളിൽ നയിച്ച താരം 29 എണ്ണത്തിൽ വിജയം കുറിച്ചിരുന്നു. 30 ടി20 മത്സരങ്ങളിൽ 15 എണ്ണത്തിലും താരം വിജയം കുറിച്ചു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഹാട്രിക് നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ താരം ആണ് ഡെയിന്‍. വനിത ഏകദിനത്തിൽ 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ താരവും ഡെയിന്‍ ആണ്.

വനിത പ്രീമിയര്‍ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമംഗമാണെങ്കിലും താരത്തിന് ഇതുവരെ ഒരു മത്സരത്തിൽ പോലും അവസരം ലഭിച്ചിരുന്നില്ല.

Exit mobile version