മൂന്ന് വനിത താരങ്ങള്‍ക്ക് എ ഗ്രേഡ് കരാര്‍ നല്‍കി ബിസിസിഐ

- Advertisement -

ഇന്ത്യന്‍ വനിത താരങ്ങളുടെ കേന്ദ്ര കരാര്‍ വിവരങ്ങള്‍ പുറത്ത് വിട്ട് ബിസിസിഐ. 19 താരങ്ങള്‍ക്കാണ് 2021-22 വര്‍ഷത്തേക്കുള്ള കരാര്‍ ബിസിസിഐ നല്‍കിയിരിക്കുന്നത്. ഇതില്‍ മൂന്ന് താരങ്ങള്‍ക്ക് എ ഗ്രേഡ് കരാര്‍ ലഭിയ്ക്കുന്നു. 50 ലക്ഷം രൂപയാണ് എ ഗ്രേഡ് കരാറിലെ തുക. സ്മൃതി മന്ഥാന, ഹര്‍മ്മന്‍പ്രീത് കൗര്‍, പൂനം യാദവ് എന്നിവര്‍ക്കാണ് എ ഗ്രേഡ് കരാര്‍.

മിത്താലി രാജ്, ജൂലന്‍ ഗോസ്വാമി, ദീപ്തി ശര്‍മ്മ, പൂനം റൗത്ത്, രാജേശ്വരി ഗായക്വാഡ്, ഷഫാലി വര്‍മ്മ, ശിഖ പാണ്ടേ, താനിയ, ജെമീമ റോഡ്രിഗസ്, രാധ യാദവ്, താനിയ ബാട്ടിയ എന്നിവര്‍ക്കാണ് ഗ്രേഡ് ബി കരാര്‍. 30 ലക്ഷം ആണ് കരാര്‍ തുക.

10 ലക്ഷം രൂപ കരാര്‍ തുകയായുള്ള ഗ്രേഡ് സി കരാറിന് മാനസി ജോഷി, പൂജ വസ്ട്രാക്കര്‍, ഹര്‍ലീന്‍ ഡിയോള്‍, പ്രിയ പൂനിയ ,റിച്ച ഘോഷ്, അരുന്ധതി റെഡ്ഡി എന്നിവര്‍ക്കാണ് നല്‍കിയിരിക്കുന്നത്.

Advertisement