ഏഷ്യ കപ്പ് വിജയം, പാരിതോഷികം പ്രഖ്യാപിച്ച് ബംഗ്ലാദേശ് ബോര്‍ഡ്

- Advertisement -

ചരിത്രപരമായ ഏഷ്യ കപ്പ് വിജയികളായ ബംഗ്ലാദേശ് വനിത ടീമിനു പാരിതോഷികം പ്രഖ്യാപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. 2 കോടി ടാക്കയാണ് വിജയിച്ച ടീമിനു പാരിതോഷികമായി പ്രഖ്യാപിച്ചത്. ആറ് തവണ ചാമ്പ്യന്മാരായ ഇന്ത്യയെ ടൂര്‍ണ്ണമെന്റില്‍ രണ്ട് തവണ പരാജയപ്പെടുത്തിയാണ് ബംഗ്ലാദേശ് ചരിത്രം കുറിച്ചത്. പ്രാഥമിക റൗണ്ടിലും ഫൈനലിലും ഇന്ത്യയെ മറികടക്കുവാന്‍ ചാമ്പ്യന്മാര്‍ക്കായി.

വനിത ക്രിക്കറ്റ് താരങ്ങളെ സംബന്ധിച്ച് ഇത് വലിയൊരു സാമ്പത്തിക പാരിതോഷികമായാണ് വിലയിരുത്തപ്പെടുന്നത്. ഇത് തീര്‍ച്ചയായും രാജ്യത്തെ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് സഹായകരമാകുമെന്നാണ് വനിത താരങ്ങളുടെ ആദ്യ പ്രതികരണം.

ബംഗ്ലാദേശില്‍ വനിത ടീമിനു വേണ്ടി ഒരു അക്കാഡമി തുടങ്ങുകയാണെന്നാണ് കായിക മന്ത്രി ബിരേന്‍ സിക്കന്ദറിന്റെ പ്രഖ്യാപനം. ടീമിന്റെ പ്രകടനത്തില്‍ അഭിമാനമുണ്ടെന്നാണ് ബിരേന്‍ അഭിപ്രായപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement