രണ്ടാം ടി20യിലും ബംഗ്ലാദേശിനു ജയം

- Advertisement -

മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്. അയര്‍ലണ്ടിനെതിരെ ഇന്ന് രണ്ടാം മത്സരത്തിലും ടീം വിജയം നേടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് നേടി. അതേ സമയം 19.1 ഓവറില്‍ ബംഗ്ലാദേശ് 6 വിക്കറ്റുകളുടെ നഷ്ടത്തില്‍ വിജയം ഉറപ്പിച്ചു.

സിസിലിയ ജോയ്സ്(60) നേടിയ അര്‍ദ്ധ ശതകത്തിന്റെ ബലത്തിലാണ് 124 റണ്‍സ് അയര്‍ലണ്ടിനു നേടാനായത്. 47 പന്തില്‍ 60 റണ്‍സാണ് സിസിലിയ നേടിയത്. അയര്‍ലണ്ട് ക്യാപ്റ്റന്‍ ലോറ ഡെലാനി(20), ഷൗന കവന(15*) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. ബംഗ്ലാദേശിനു വേണ്ടി ജഹനാര അലം, നാഹിദ അക്തര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റു് നേടി. റുമാന അഹമ്മദ്, ഫഹിമ ഖത്തുന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

ബംഗ്ലാദേശിനു വേണ്ടി ഷമീമ സുല്‍ത്താന, ഫര്‍ഗാന ഹോഗ് എന്നിവരാണ് ബംഗ്ലാദേശിനെ രണ്ടാം വിജയത്തിലേക്ക് നയിച്ചത്. ഷമീമ 51 റണ്‍സും ഫര്‍ഗാന ഹോഗ് 36 റണ്‍സും നേടി. 6 വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. 96/1 എന്ന നിലയില്‍ നിന്ന് അവസാനം തുടരെ വിക്കറ്റുകള്‍ വീണുവെങ്കിലും ലക്ഷ്യം ചെുറതായിരുന്നതിനാല്‍ 5 പന്ത് ബാക്കി നില്‍ക്കെ 4 വിക്കറ്റ് ജയം നേടാന്‍ ബംഗ്ലാദേശിനായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement