Bangladeshwomen

ബാറ്റിംഗ് പ്രശ്നം തന്നെ, ഇന്ത്യയെ വീഴ്ത്തി ബംഗ്ലാദേശ്

മൂന്നാം ടി20യിൽ ഇന്ത്യയെ പരാജയപ്പെടുത്തി ബംഗ്ലാദേശ്. ഇന്ന് ഇന്ത്യയ്ക്കെതിരെ 4 വിക്കറ്റ് വിജയം ആണ് ബംഗ്ലാദേശ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 102/9 എന്ന സ്കോര്‍ നേടിയപ്പോള്‍ ബംഗ്ലാദേശ് 6 വിക്കറ്റ് നഷ്ടത്തിൽ 18.2 ഓവറിൽ ബംഗ്ലാദേശ് ലക്ഷ്യം മറികടന്നു.

42 റൺസ് നേടിയ ഷമീമ സുൽത്താനയാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. നിഗാര്‍ സുൽത്താന(14), സുൽത്താന ഖാത്തുന്‍(12), നാഹിദ് അക്തര്‍(10*), റിതു മോണി(7*) എന്നിവരും വിജയം ഒരുക്കുന്നതിൽ നിര്‍ണ്ണായക പങ്ക് വഹിച്ചു. മലയാളി താരം മിന്നു മണി രണ്ട് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി 40 റൺസ് നേടി ഹര്‍മ്മന്‍പ്രീത് കൗര്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ ജെമീമ റോഡ്രിഗസ് 28 റൺസ് നേടി പുറത്തായി മറ്റാര്‍ക്കും കാര്യമായ സംഭാവന നൽകാനാകാതെ പോയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ബംഗ്ലാദേശിനായി റബേയ ഖാന്‍ 3 വിക്കറ്റും സുൽത്താന ഖാത്തുന്‍ 2 വിക്കറ്റും നേടി.

Exit mobile version