കോച്ചിംഗ് കരിയര്‍ ലക്ഷ്യമാക്കി ഓസ്ട്രേലിയന്‍ വനിത താരങ്ങള്‍

- Advertisement -

മെഗ് ലാന്നിംഗ്, റേച്ചല്‍ ഹെയിന്‍സ്, എല്‍സെ വില്ലാനി എന്നിവര്‍ ഓസ്ട്രേലിയയിലെ ഹൈ പെര്‍ഫോമന്‍സ് ലെവല്‍ 3 കോച്ചിംഗ് കോഴ്സില്‍ ചേര്‍ന്നു. ബ്രിസ്ബെയിന്‍ നാഷണല്‍ ക്രിക്കറ്റ് സെന്ററിലെ കോഴ്സിലാണ് താരങ്ങള്‍ ചേര്‍ന്നിരിക്കുന്നത്. ക്രിക്കറ്റിനെ കൂടുതല്‍ മികച്ച രീതിയില്‍ മനസ്സിലാക്കുന്നതിനു വേണ്ടിയാണ് തന്റെ ശ്രമമെന്നാണ് ഓസ്ട്രേലിയന്‍ ക്യാപ്റ്റന് ‍മെഗ് ലാന്നിംഗ് തന്റെ തീരുമാനത്തെക്കുറിച്ച് പറഞ്ഞത്. മറ്റൊരു വീക്ഷണ കോണിലൂടെ ക്രിക്കറ്റിനെ സമീപിക്കുവാന്‍ ഇത് സഹായിക്കുമെന്നാണ് കരുതുന്നതെന്ന് താരം അഭിപ്രായപ്പെട്ടു.

ഭാവിയില്‍ താരങ്ങള്‍ കോച്ചിംഗിലേക്ക് തിരിയുന്നതിനു ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ റിട്ടയര്‍മെന്റിനു ശേഷം കോച്ചിംഗ് എന്നതിനെക്കുറിച്ച് സത്യസന്ധമായി ഇതുവരെ ആലോചിച്ചിട്ടില്ല എന്നാണ് ലാന്നിംഗ് പറഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement