ടി20യിലും വിജയം ഓസീസിനൊപ്പം

ത്രിരാഷ്ട്ര ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഇന്ന് നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. സ്മൃതി മന്ഥാന 41 പന്തില്‍ 67 റണ്‍സ് നേടി മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നീട് ഇന്ത്യയ്ക്ക് തുടരെ വിക്കറ്റുകള്‍ വീണപ്പോള്‍ സ്കോറിംഗ് നിരക്ക് കുറഞ്ഞു. 21 പന്തില്‍ 35 റണ്‍സ് നേടി അനൂജ പാട്ടിലിന്റെ ബാറ്റിംഗ് മികവില്‍ ഇന്ത്യ 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ 152 റണ്‍സ് നേടുകയായിരുന്നു.

ഓസ്ട്രേലിയയ്ക്കായി അഷ്‍ലെഗ് ഗാര്‍ഡ്നര്‍, എല്‍സെ പെറി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ഡെലീസ കിമ്മിന്‍സ് ഒരു വിക്കറ്റ് നേടി. മിത്താലി രാജ് 18 റണ്‍സ് നേടിയപ്പോള്‍ ഹര്‍മ്മന്‍പ്രീത് കൗര്‍ 13 റണ്‍സും വേദ കൃഷ്ണമൂര്‍ത്തി 15 റണ്‍സും നേടി പുറത്താകാതെ നിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്കായി ബെത്ത് മൂണി 45 റണ്‍സുമായി ടോപ് സ്കോറര്‍ ആയി. എല്‍സെ വില്ലാനി 39 റണ്‍സും മെഗ് ലാന്നിംഗ് 35 റണ്‍സും നേടി പുറത്താകാതെ നിന്നു. 18.1 ഓവറില്‍ 4 വിക്കറ്റുകളുടെ നഷ്ടത്തില്‍ 156 റണ്‍സ് നേടി ഓസ്ട്രേലിയ ആദ്യ ജയം ഉറപ്പാക്കി.

ഇന്ത്യയ്ക്കായി ജൂലന്‍ ഗോസ്വാമി മൂന്നും പൂനം യാദവ് ഒരു വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഘാന താരം മോഹൻ ബഗാനിൽ
Next articleമാനുവൽ നൂയർ ലോകകപ്പിനേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷ നൽകി ജർമ്മനി