ഓസ്ട്രേലിയക്കെതിരെ ഇന്ത്യൻ വനിതകൾക്ക് തോൽവി

Photo: Twitter/@ AusWomenCricket
- Advertisement -

ത്രിരാഷ്ട്ര പരമ്പരയിൽ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി. 4 വിക്കറ്റിനാണ് ഓസ്‌ട്രേലിയൻ വനിതകൾ ഇന്ത്യയെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 103 റൺസാണ് എടുത്തത്. ഒരു ഘട്ടത്തിൽ 3 വിക്കറ്റ് നഷ്ടത്തിൽ 78 റൺസ് എന്ന നിലയിൽ നിന്ന് ഇന്ത്യൻ വനിതകൾ തകരുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി സ്‌മൃതി മന്ദനാ 35 റൺസും ഹർമൻപ്രീത് കൗർ 28റൺസുമെടുത്ത് പുറത്തായി. 4 വിക്കറ്റ് എടുത്ത എലിസ് പെറിയാണ് ഇന്ത്യയുടെ വാലറ്റത്തെ തകർത്തത്. ഓസ്ട്രേലിയക്ക് വേണ്ടി ടെയ്‌ല വ്ലാമിൻക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി.

തുടർന്ന് ബാറ്റ് ചെയ്ത ഓസ്ട്രേലിയ എലിസ് പെറിയുടെ 45 റൺസിന്റെ പിൻബലത്തിൽ 4 വിക്കറ്റ് ജയം സ്വന്തമാക്കുകയായിരുന്നു. 7 പന്ത് ബാക്കി നിൽക്കെ 6 വിക്കറ്റ് നഷ്ടത്തിൽ 104 റൺസ് എടുത്താണ് ഓസ്ട്രേലിയ ജയം സ്വന്തമാക്കിയത്. 14 പന്തിൽ 22 റൺസ് എടുത്ത ഗാർഡ്നർ മികച്ച പിന്തുണ നൽകി. ഇന്ത്യക്ക് വേണ്ടി രാജേശ്വരി ഗെയ്ക്‌വാദ് 2 വിക്കറ്റ് വീഴ്ത്തി.

Advertisement