12ാം ഓവറില്‍ വിജയം കുറിച്ച് ഓസ്ട്രേലിയ

ഇംഗ്ലണ്ടിനെ 96 റണ്‍സിനെറിഞ്ഞിട്ട ശേഷം ലക്ഷ്യം വെറും 11.3 ഓവറില്‍ മറികടന്ന് ഓസ്ട്രേലിയ. 2 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ഓസ്ട്രേലിയ 97 റണ്‍സിന്റെ വിജയലക്ഷ്യം മറികടന്നത്. മെഗ് ലാന്നിംഗ് 28 പന്തില്‍ 41 റണ്‍സും എല്‍സെ പെറി 32 പന്തില്‍ 47 റണ്‍സും നേടി പുറത്താകാതെ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 12/2 എന്ന നിലയില്‍ നിന്നാണ് പിന്നീട് 8 വിക്കറ്റ് ജയം ഓസ്ട്രേലിയ നേടിയത്.

നത്താലി സ്കിവര്‍, സോഫി എക്സല്‍സ്റ്റോണ്‍ എന്നിവര്‍ക്കാണ് ഇംഗ്ലണ്ട് നിരയില്‍ വിക്കറ്റ് ലഭിച്ചത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 17.4 ഓവറില്‍ 96 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 24 റണ്‍സ് നേടിയ ആലീസ് ഡേവിഡ്സണ്‍ റിച്ചാര്‍ഡ്സ് ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. ഓസട്രേലിയയ്ക്കായി ഡെലീസ കിമ്മിന്‍സ് മൂന്നും ജെസ് ജോന്നാസെന്‍, മെഗാന്‍ ഷൂട്ട് എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial