അടിയ്ക്ക് തിരിച്ചടി, നിഷ്പ്രയാസം ഓസ്ട്രേലിയ

Auswomenwinwithease

ഇന്ത്യ ഉയര്‍ത്തിയ വെല്ലുവിളി നിഷ്പ്രയാസം മറികടന്ന് ഓസ്ട്രേലിയ. വെറും ഒരു വിക്കറ്റ് നഷ്ടത്തിൽ 18.1 ഓവറിൽ 173 റൺസ് നേടിയാണ് ഓസ്ട്രേലിയ 9 വിക്കറ്റ് വിജയം ആഘോഷിച്ചത്. 23 പന്തിൽ 37 റൺസ് നേടിയ അലൈസ ഹീലിയുടെ വിക്കറ്റ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായെങ്കിലും ബെത്ത് മൂണി പുറത്താകാതെ 57 പന്തിൽ 89 റംസും താഹ്‍ലിയ മഗ്രാത്ത് 29 പന്തിൽ 40 റൺസും നേടിയാണ് ഓസ്ട്രേലിയന്‍ വിജയം ഉറപ്പാക്കിയത്.

ഒന്നാം വിക്കറ്റിൽ മൂണി – ഹീലി കൂട്ടുകെട്ട് 73 റൺസ് നേടിയപ്പോള്‍ രണ്ടാം വിക്കറ്റിൽ നൂറ് റൺസാണ് മൂണിയും മഗ്രാത്തും ചേര്‍ന്ന് നേടിയത്.