എറിയാനായത് 2.5 ഓവര്‍ മാത്രം, ന്യൂസിലാണ്ട് – ഓസ്ട്രേലിയ മൂന്നാം ടി20 ഉപേക്ഷിച്ചു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഓക്ക്ലാന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ ഇന്ന് നടക്കാനിരുന്ന ന്യൂസിലാണ്ട് – ഓസ്ട്രേലിയ വനിത ടി20 ഉപേക്ഷിച്ചു. ഇതോടെ ഓരോ മത്സരങ്ങള്‍ വീതം ജയിച്ച ഇരു ടീമുകളും പരമ്പര പങ്കുവെച്ചു. ഇന്ന് മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാണ്ട് വനിതകള്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

മത്സരം പുരോഗമിച്ച് 2.5 ഓവറില്‍ ഓസ്ട്രേലിയ 14/1 എന്ന നിലയില്‍ നില്‍ക്കവേയാണ് മഴ കളി തടസ്സപ്പെടുത്തിയത്. 4 റണ്‍സ് നേടിയ ബെത്ത് മൂണിയുടെ വിക്കറ്റാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. റോസ് മേരി മെയിര്‍ ആണ് വിക്കറ്റ് നേടിയത്. അലൈസ ഹീലി(8*), മെഗ് ലാന്നിംഗ് (0*) എന്നിവരായിരുന്നു ഓസ്ട്രേലിയയ്ക്ക് വേണ്ടി ക്രീസിലുണ്ടായിരുന്നത്.