യുഎഇ വനിതകളുടെ മികവുറ്റ പ്രകടനം, വൈഷ്ണവിയ്ക്കും മഹികയ്ക്കും മൂന്ന് വിക്കറ്റ്, ശ്രീലങ്കയെ 109 റൺസിലൊതുക്കി

ഏഷ്യ കപ്പിൽ ശ്രീലങ്കയ്ക്കെതിരെ മികച്ച ബൗളിംഗുമായി യുഎഇ. ഇന്ന് ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ശ്രീലങ്കയ്ക്ക് 109 റൺസ് മാത്രമാണ് നേടാനായത്. 37 റൺസ് നേടിയ ഹര്‍ഷിത മാധവിയും 19 റൺസ് നേടിയ നീലാക്ഷി ഡി സിൽവയും മാത്രമാണ് ശ്രീലങ്കന്‍ നിരയിൽ തിളങ്ങിയത്. 9 വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്.

വൈഷ്ണവി മഹേഷ് 3 വിക്കറ്റുമായി തിളങ്ങിയപ്പോള്‍ അനുഷ്ക സഞ്ജീവനി പുറത്താകാതെ 17 റൺസുമായി ശ്രീലങ്കയെ നൂറ് കടത്തുവാന്‍ സഹായിച്ചു. മഹിക ഗൗറും മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ സമൈറ ധരിന്‍ദര്‍കയും രണ്ട് വിക്കറ്റ് നേടി.