ആതിഥേയരെ തകര്‍ത്ത് തായ്‍ലാന്‍ഡിനു ആദ്യ ജയം

- Advertisement -

ആതിഥേയരായ മലേഷ്യയെ തകര്‍ത്ത് തായ്‍ലാന്‍ഡിനു ഏഷ്യ കപ്പ് ടി20യിലെ ആദ്യ ജയം. ആദ്യം ബാറ്റ് ചെയ്ത മലേഷ്യയെ 36/8 എന്ന സ്കോറിനു ചുരുക്കിയ തായ്‍ലാന്‍ഡ് ലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തില്‍ 9 ഓവറില്‍ മറികടക്കുകയായിരുന്നു. ടൂര്‍ണ്ണമെന്റിലെ ടീമിന്റെ ആദ്യ ജയമാണിത്. 20 റണ്‍സുമയി നരൂമോള്‍ ചായിവായി ടീമിന്റെ ടോപ് സ്കോറര്‍ ആയി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement